Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞപ്പടയുടെ വിധി വെള്ളിയാഴ്ച!! രണ്ടിലൊന്നില്‍ തീരുമാനമാവും... കൊച്ചിക്ക് ഇതു ഗുഡ്‌ബൈ മല്‍സരം

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധി വെള്ളിയാഴ്ച അറിയാം. നിര്‍ണായക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി വെള്ളിയാഴ്ച രാത്രി എട്ടിനു മഞ്ഞപ്പട കൊമ്പുകോര്‍ക്കും. ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന ഹോം മാച്ചെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്. നിലവില്‍ പോയിന്റ് അഞ്ചാംസ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞതൊന്നും സെമി ഫൈനല്‍ സാധ്യത നല്‍കില്ല.

കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്

കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്

ജയത്തോടെ ഹോംഗ്രൗണ്ടായ കൊച്ചിയിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാവും വെള്ളിയാഴ്ച ചെന്നൈയുമായി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടുക. തങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് ജയത്തോടെ നന്ദി അറിയിക്കാന്‍ മഞ്ഞപ്പടയ്ക്കു ഇതിനേക്കാള്‍ മികച്ച അവസരം ഇനി ലഭിക്കാനില്ല.
ജയിച്ചാല്‍ സെമി സാധ്യത വര്‍ധിക്കുന്നതിനൊപ്പം ആരാധകരുടെ മനസ്സും നിറയുമെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.

സെമി ഫൈനലിന് തുല്യം

സെമി ഫൈനലിന് തുല്യം

സെമി ഫൈനലിന് തുല്യമാണ് ബ്ലാസ്റ്റേഴ്‌സിന് ചെന്നൈക്കെതിരായ മല്‍സരം. ഈ കളിയില്‍ ജയിക്കുകയല്ലാചെ മഞ്ഞപ്പടയ്ക്കു മുന്നില്‍ മറ്റൊരു വഴിയുമില്ല. സെമിയില്‍ ജയിച്ചാല്‍ അതിനേക്കാള്‍ ശക്തരായ എതിരാളികളായ ബെംഗളൂരു എഫ്‌സിയാണ് അവസാന കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്.
സെമിയും ബെംഗളൂരുവിനെതിരായ 'ഫൈനലും' ജയിച്ചെങ്കില്‍ മാത്രമേ മഞ്ഞപ്പടയെ സെമിയില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

നിലവില്‍ അഞ്ചാമത്

നിലവില്‍ അഞ്ചാമത്

പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 16 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും സമനിലയും നാലു തോല്‍വിയയുമടക്കം 24 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈയെ മറികടന്നാല്‍ 27 പോയിന്റോടെ നാലാംസ്ഥാനത്തേക്ക് മുന്നേറാന്‍ മഞ്ഞപ്പടയ്ക്കാവും.
അവസാനമായി കളിച്ച നാലു മല്‍സരങ്ങിലും പരാജയപ്പെട്ടിട്ടില്ലാത്ത ബ്ലാസ്റ്റേഴ്‌സ് ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനുറച്ചാണ് വീണ്ടുമിറങ്ങുന്നത്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച മഞ്ഞപ്പട നിലവിലെ ജേതാക്കളായ എടിക്കെയുമായി സമനില വഴങ്ങുകയായിരുന്നു.

ചെന്നൈയിലെ ത്രസിപ്പിക്കുന്ന സമനില

ചെന്നൈയിലെ ത്രസിപ്പിക്കുന്ന സമനില

നേരത്തേ ചെന്നൈയില്‍ നടന്ന ഒന്നാംപാദത്തില്‍ നേടിയ ത്രസിപ്പിക്കുന്ന സമനിലയുടെ ഓര്‍മകള്‍ ബ്ലാസ്റ്റഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അന്ന് 89ാം മിനിറ്റില്‍ റെനെ മിഹെലെവിച്ച് നേടിയ ഗോളില്‍ ചെന്നൈ 1-0ന്റെ വിജയമുറപ്പിച്ചിരുന്നു.
എന്നാല്‍ ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി മലയാളി താരം സികെ വിനീത് ടീമിന്റെ സമനില ഗോള്‍ കണ്ടെക്കുകയായിരുന്നു.

ചെന്നൈക്കും ജയിക്കണം

ചെന്നൈക്കും ജയിക്കണം

ബ്ലാസ്‌റ്റേഴ്‌സിന് മാത്രമല്ല സെമി ടിക്കറ്റിന് ചെന്നൈക്കും വെള്ളിയാഴ്ചത്തെ മല്‍സരം നിര്‍ണായകമാണ്. രണ്ടു കളികള്‍ ബാക്കിനില്‍ക്കെ 28 പോയിന്റോടെ മൂന്നാംസ്ഥാനത്താണ് ചെന്നൈ. ജംഷഡ്പൂര്‍ എഫ്‌സി (26), ബ്ലാസ്റ്റേഴ്‌സ് (24) എന്നിവര്‍ ചെന്നൈക്കു ഭീഷണിയുയര്‍ത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ശേഷിക്കുന്ന രണ്ടു മല്‍സങ്ങളിലും ജയം തന്നെയാണ് ചെന്നൈയുടെ ലക്ഷ്യം.
ബെംഗളൂരു എഫ്‌സി (34 പോയിന്റ്) മാത്രമേ നിലവില്‍ സെമിയില്‍ സ്ഥാനമുറപ്പാക്കിയിട്ടുള്ളൂ.

Story first published: Thursday, February 22, 2018, 13:18 [IST]
Other articles published on Feb 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+