വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ജയം മറന്ന് മഞ്ഞപ്പട... അഞ്ചാം സമനില, പ്രതീക്ഷകള്‍ മങ്ങുന്നു

ബ്ലാസ്റ്റേഴ്‌സ്- ചെന്നൈ മല്‍സരം ഗോള്‍രഹിതം

By Manu

1
1022342
ഐഎസ്എല്‍ മഞ്ഞപ്പടയ്ക്ക് അഞ്ചാം സമനില | Oneindia Malayalam

ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ ഓരോ മല്‍സരം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ഒെേരായു മല്‍സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്.

1

ബ്ലാസ്റ്റേഴ്‌സിനെപ്പോലെ സീസണില്‍ തപ്പിത്തടയുന്ന ചെന്നൈക്കും നിര്‍ണായകമായിരുന്നു ഈ മല്‍സരം. സമനിലയോടെ അവരുടെ സ്ഥിതിയും കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. അഞ്ചു പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാംസ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിനെതിരേ ചെന്നൈക്കായിരുന്നു മേല്‍ക്കൈ. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താല്‍ അവര്‍ക്കായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങിന്റെ ചില തകര്‍പ്പന്‍ സേവുകളും ഫിനിഷിങിലെ പിഴവും ചെന്നൈക്കു തിരിച്ചടിയായി. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടിയേക്കുമെന്ന മുന്നേറ്റങ്ങള്‍ നടത്തിയത്. എന്നാല്‍ ഒന്നു പോലും മുതലാക്കാന്‍ അവര്‍ക്കായില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായ ധീരജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Nov 29, 2018, 9:26 pm IST

ഫൈനല്‍ വിസില്‍. വീണ്ടുമൊരു സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു പോയിന്റുമായി കളം വിടുന്നു

Nov 29, 2018, 9:14 pm IST

കളി അവസാന അഞ്ചു മിനിറ്റിലേക്കു കടന്നു

Nov 29, 2018, 9:10 pm IST

80ാം മിനിറ്റില്‍ ലീഡ് നേടാനുള്ള രണ്ടു സുവര്‍ണാവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ കിസീത്തോ നല്‍കിയ ത്രൂബോളുമായി വലതു വിങിലൂടെ കയറി ലെന്‍ ഡൊംഗെല്‍ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ഇടതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

Nov 29, 2018, 8:49 pm IST

55ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലെത്താന്‍ നല്ലൊരു അവസരം. കിസീത്തോ നല്‍കിയ ത്രൂബോളില്‍ ബോക്‌സിനുള്ളില്‍ വച്ച് സഹലിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ചെന്നൈ ഗോളി ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത പന്ത് ചെന്നൈ പ്രതിരോധം ഇടപെട്ട് ക്ലിയര്‍ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ അസ്തമിച്ചു

Nov 29, 2018, 8:34 pm IST

രണ്ടാംപകുതിക്കു തുടക്കം

Nov 29, 2018, 8:17 pm IST

ആദ്യപകുതി അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് 0 - ചെന്നൈ 0. കളിയിലുടനീളം ചെന്നൈ ആധിപത്യം പുലര്‍ത്തിയെങ്കിലും സതേണ്‍ ഡെര്‍ബിയില്‍ ഗോള്‍ മാത്രം പിറന്നിട്ടില്ല

Nov 29, 2018, 8:11 pm IST

മല്‍സരം 40 മിനിറ്റ് പൂര്‍ത്തിയായി. സ്‌കോര്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു

Nov 29, 2018, 8:09 pm IST

ചെന്നൈക്കാണ് കളിയില്‍ മേല്‍ക്കൈ. ലീഡ് നേടാന്‍ മികച്ച അവസരങ്ങളാണ് അവര്‍ക്കു ലഭിച്ചത്. തുറന്ന അവസരം തോയ് സിങ് ഗോളി ധീരജ് മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക് പായിച്ചപ്പോള്‍ മറ്റൊരു ശ്രമം ധീരജ് വിഫലമാക്കുകയായിരുന്നു

Nov 29, 2018, 7:56 pm IST

കളി 25 മിനിറ്റ് പിന്നിട്ടപ്പോള്‍ ഇരുടീമിനും ഗോളൊന്നും നേടാനായിട്ടില്ല

Nov 29, 2018, 7:35 pm IST

കിക്കോഫ്... ബ്ലാസ്റ്റേഴ്‌സ് -ചെന്നൈ മല്‍സരത്തിന് തുടക്കം

Nov 29, 2018, 7:35 pm IST

ചെന്നൈയുടെ പ്ലെയിങ് ഇലവന്‍

Nov 29, 2018, 7:33 pm IST

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലെയിങ് ഇലവന്‍

Story first published: Thursday, November 29, 2018, 21:40 [IST]
Other articles published on Nov 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X