Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ഹ്യൂസും ഗോളടിച്ചു, കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ ബെര്‍ത്തിന് അരികെ!

കൊച്ചി: ഡങ്കന്‍ നാസന്റെ വെടിച്ചില്ല് ഗോള്, പിന്നാലെ ക്യാപ്റ്റന്‍ ഹ്യൂസിന്റെ ഹെഡര്‍ ഗോള്‍.. കേരള ബ്ലാസ്റ്റേഴ്‌സിന്‍ ഹോം ഗ്രൗണ്ടില്‍ തുടരെ നാലാം ജയം ! ഐ എസ് എല്ലില്‍ മറ്റൊരു ടീമിനും സാധ്യമായിട്ടില്ലാത്ത നേട്ടം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് പൂനെ സിറ്റിയെ 2-1ന് തോല്‍പ്പിച്ചു കൊണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യത വര്‍ധിച്ചു.

ഗോളടിച്ചത് ആരൊക്കെ ?

ഗോളടിച്ചത് ആരൊക്കെ ?


ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഏഴാം മിനിറ്റില്‍ ഹെയ്തി താരം ഡങ്കന്‍സ് നാസന്‍ ആദ്യ ഗോള്‍ നേടി. 57 ാം മിനിറ്റില്‍ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. 90 ാം മിനിറ്റില്‍ അനിബാല്‍ ഫ്രീകിക്കിലൂടെ പൂനെ ആശ്വാസ ഗോള്‍ നേടി. ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പുനെ സിറ്റി 15 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്.

പന്തടക്കം പൂനെക്ക്, ഗോളടി ബ്ലാസ്റ്റേഴ്‌സിന്

പന്തടക്കം പൂനെക്ക്, ഗോളടി ബ്ലാസ്റ്റേഴ്‌സിന്

മത്സരത്തില്‍ 59 ശതമാനം ബോള്‍ പൊസിഷന്‍ പൂനെ സിറ്റിയ്ക്കായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഫിനിഷിംഗില്‍ മികച്ചു നിന്നു. ബ്ലാസ്റ്റേഴ്‌സിനു നാല് കോര്‍ണറുകളും പൂനെക്ക് രണ്ട് കോര്‍ണറുകളും ലഭിച്ചു. ടീമില്‍ തിരിച്ചെത്തുകയും ബ്ലാസ്റ്റേഴ്‌സി്‌നുവേണ്ടി രണ്ടാം ഗോള്‍ നേടുകയും ചെയ്ത ആരോണ്‍ ഹ്യൂസ് ആണ് മാന്‍ ഓഫ് ദി മാച്ച്

 ഗോളി സന്ദീപ്, അഞ്ച് മാറ്റങ്ങള്‍

ഗോളി സന്ദീപ്, അഞ്ച് മാറ്റങ്ങള്‍

ഗോള്‍ കീപ്പര്‍ സ്ഥാനത്തക്ക് സന്ദീപ് നന്ദിയെ തിരിച്ചു കൊണ്ടുവന്നതുള്‍പ്പടെ അഞ്ച് മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ വരുത്തിയത്. സന്ദീപ് വന്നപ്പോള്‍ ഒരു വിദേശതാരത്തിനെ കൂടുതലായി ഇറക്കാന്‍ കഴിഞ്ഞു. ആരോണ്‍ ഹ്യൂസ്, ഡങ്കന്‍സ് നാസന്‍,ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റാഫി എന്നിവരും ടീമില്‍ തിരിച്ചെത്തി. പൂനെയുടെ പരിശീലകന്‍ ആന്റോണിയോ ഹബാസ് മൂന്ന് മാറ്റങ്ങളുമായാണ് എവേ മാച്ചിനിറങ്ങിയത്.

ആദ്യ ഗോള്‍ ഇങ്ങനെ...

ആദ്യ ഗോള്‍ ഇങ്ങനെ...

പന്തുമായി കുതിച്ച നാസന്‍ പൂനെയുടെ ഗുരുമാംഗി സിംഗ്, നാരായണ്‍ ദാസ് എന്നിവരുടെ ഇടയിലൂടെ കുതിച്ചു മുന്നോട്ട്. തടയാന്‍ മുന്നോട്ടു കയറിവന്ന എഡല്‍ ബെറ്റെയും കബളിപ്പിച്ചു നാസന്‍ പന്ത് വലയിലാക്കി (1-0).

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ ഭാഗ്യം..

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ ഭാഗ്യം..

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും ഭാഗ്യം തുണച്ചു. ബ്ലാസ്റ്റേഴ്‌സിനു എതിരായ ഫൗളിനെ തുടര്‍ന്നു പിറ്റു എടുത്ത ഫ്രികിക്കില്‍ ഗോള്‍മുഖത്ത് കൂട്ടപ്പോരിച്ചില്‍ ഉയരക്കാരനായ സിസോക്കോയെ തടയാന്‍ ശ്രമിച്ച സന്ദീപ് നന്ദി അഡ്വാന്‍സ് ചെയ്ത നിലയില്‍ അരാത്തയുടെ കാലുകളിലേക്കാണ് വന്നത്.എന്നാല്‍ നിയന്ത്രണം തെറ്റി പന്ത് ഇസുമിയുടെ കാലില്‍ തട്ടി നേരെ പുറത്തേക്ക്.

ഹ്യൂസിന്റെ വക രണ്ടാം ഗോള്‍...

ഹ്യൂസിന്റെ വക രണ്ടാം ഗോള്‍...

പൂനെ ഗോളി ബെറ്റെ കോര്‍ണര്‍ വഴങ്ങിയത് 57 ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു രണ്ടാം ഗോളിന് വഴിയൊരുക്കി. മെഹ്താബ് ഹൂസൈന്‍ എടുത്ത കോര്‍ണറില്‍ സി.കെ വിനീതിലേക്ക് . പന്ത് എടുത്ത വിനീത് അളന്ന് മുറിച്ച് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി വിട്ടു. കുതിച്ചുയര്‍ന്ന ആരോണ്‍ ഹ്യൂസ് പന്ത് ഹെഡ്ഡറിലൂടെ വലക്കുള്ളിലാക്കി.

 ഇഞ്ചുറി ടൈമില്‍ പൂനെയുടെ ഗോള്‍....

ഇഞ്ചുറി ടൈമില്‍ പൂനെയുടെ ഗോള്‍....

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ട്രവോറയെ ജിങ്കന്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ബോക്‌സിനു പുറത്തു കിട്ടിയ ഫ്രീ കിക്ക് എടുത്ത അനിബാല്‍ വെടിയുണ്ടപോലെ നെറ്റിലേക്കു തൊടുത്തുവിട്ടു. ഡൈവ് ചെയ്ത സന്ദീപ് നന്ദിയുടെ കൈകളിലുരുമ്മി പന്ത് വലയില്‍ തുളച്ച് കയറി.

Story first published: Saturday, November 26, 2016, 9:20 [IST]
Other articles published on Nov 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+