വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫാന്‍സ് ജേഴ്‌സി ഫ്രീ, ഇഷ്ടമുള്ള സൈസില്‍! 'ബുക്ക് മൈ ഷോ'യില്‍ ബ്ലാസ്‌റ്റേഴ്‌സ് ടിക്കറ്റ് വില്‍പ്പന

By Vishnu

കൊച്ചി: ഇ-ടിക്കറ്റിംഗ് സൈറ്റായി ബുക്ക് മൈ ഷോയില്‍ കയറി നോക്കൂ, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് വാങ്ങിയാല്‍ അടിപൊളി ഫാന്‍സ് ജേഴ്‌സി സൗജന്യം. അതും നിങ്ങള്‍ക്കിഷ്ടമുള്ള സൈസില്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ സാധാരണ ടിക്കറ്റിന്റെയും സീസണ്‍ ടിക്കറ്റിന്റെയും ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചുകഴിഞ്ഞു

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ടിക്കറ്റ് വില്‍പനയുടെ പ്രഖ്യാപനം ടീം അധികൃതര്‍ നടത്തിയത്. ടിക്കറ്റ് ലോഞ്ചിനോട് അനുബന്ധിച്ചുള്ള പ്രത്യേക ഓഫറാണ് ഫാന്‍സ് ജഴ്‌സി.

sachin-kerala blasters

അടുത്ത 72 മണിക്കൂറിനകം 300, 500 രൂപയുടെ സീസണ്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ടീമിന്റെ സ്‌പെഷല്‍ ഫാന്‍സ് ജഴ്‌സി ഇഷ്ടമുള്ള സൈസില്‍ സൗജന്യമായി ലഭിക്കും. ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവുമുണ്ട്. ഇതാദ്യമായായി മുഴുവന്‍ മല്‍സരങ്ങളും കാണാന്‍ സാധിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ലഭ്യമാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Read Also: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പ്രതി സ്വന്തം അച്ഛന്‍

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയടക്കമുള്ള വേദികളില്‍ സീസണ്‍ ടിക്കറ്റ് ലഭ്യമായിരുന്നു. ഏഴു ഹോം മത്സരങ്ങളാണ് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഒക്‌ടോബര്‍ അഞ്ചിനു അത്‌ലറ്റികോ കൊല്‍ക്കത്തയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യമത്സരം.

200 (ഗാലറി), 300 (ചെയര്‍), 500 (എക്‌സിക്യൂട്ടീവ് ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഫര്‍ പ്രകാരം ഒരാള്‍ക്ക് ഗാലറി സീസണ്‍ ടിക്കറ്റിന് നികുതിയടക്കം 1123.29 രൂപയാണ് ഈടാക്കുക.

300 രൂപയുടെ സീസണ്‍ ടിക്കറ്റിന് 1705.41 രൂപയും 500 രൂപയുടെ ടിക്കറ്റിന് 2828.70 രൂപയുമാണു നിരക്ക്. ഓഫര്‍ കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്കുകളില്‍ നേരിയ വ്യത്യാസമുണ്ടാകും. ബുക്ക് മൈ ഷോ ആപ്പ് വഴിയും ടീമിന്റെ വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Read Also: കോഴിക്കോട് നഗരത്തിന് പോലീസ് കാവല്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കോഴിക്കോടെത്തും...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Story first published: Thursday, September 22, 2016, 11:53 [IST]
Other articles published on Sep 22, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X