For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്റ്റേഴ്‌സിന് വിജയ'ബ്രൗണ്‍'... നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി, സ്വപ്‌നം കാണാം സെമി ബെര്‍ത്ത്

വെസ് ബ്രൗണിന്റെ വകയായിരുന്നു മഞ്ഞപ്പടയുടെ വിജയഗോള്‍

By Manu

ഗുവാഹത്തി: ഐഎസ്എല്ലില്‍ സെമി ഫൈനലെന്ന സ്വപ്‌നം കേരള ബ്ലാസ്റ്റേഴ്‌സ് കാത്തുസൂക്ഷിച്ചു. എവേ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. 28ാം മിനിറ്റില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെസ് ബ്രൗണ്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചത്.

ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാംസ്ഥാനത്തിനു മാറ്റമില്ല. എന്നാല്‍ നാലാമതുള്ള ജംഷഡ്പൂര്‍ എഫ്‌സിയുമായുള്ള അകലം ഒരു പോയിന്റായി കുറയ്ക്കാന്‍ മഞ്ഞപ്പടയ്ക്കു കഴിഞ്ഞു. തുടര്‍ച്ചയായി നാലാമത്തെ മല്‍സരമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. അവസാന നാലു കളികൡ മൂന്നിലും ജയിച്ച മഞ്ഞപ്പട ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു.
സീസണില്‍ ഇനി രണ്ടു കളികള്‍ കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. കരുത്തകായ ചെന്നൈയ്ന്‍ എഫ്‌സിക്കും ബെംഗളൂരു എഫ്‌സിക്കും എതിരേയാണ് മഞ്ഞപ്പടയുടെ ഇനിയുള്ള കളികള്‍. രണ്ടിലും ജയിച്ചെങ്കില്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമി സാധ്യതയുള്ളൂ.

ജിങ്കന്റെ തിരിച്ചുവരവ്, പുള്‍ഗയും ടീമില്‍

ജിങ്കന്റെ തിരിച്ചുവരവ്, പുള്‍ഗയും ടീമില്‍

സസ്‌പെന്‍ഷനെ തുടര്‍ന്ന് എടിക്കെയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ മല്‍സരം നഷ്ടമായ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേശ് ജിങ്കന്‍ ടീമില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ജനുവരി ട്രാന്‍സ്ഫറില്‍ ടീമില്‍ മടങ്ങിയെത്തിയ മുന്‍ മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയും ഇതാദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ പ്ലെയിങ് ഇലവനിലെത്തി.
എടിക്കെയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ കന്നി ഗോള്‍ നേടിയ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനു സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.

ബ്ലാസ്‌റ്റേഴ്‌സിനു സുവര്‍ണാവസരം

ബ്ലാസ്‌റ്റേഴ്‌സിനു സുവര്‍ണാവസരം

18ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0നു മുന്നിലെത്തേണ്ടതായിരുന്നു. സെല്‍ഫ് ഗോളില്‍ നിന്നും കഷ്ടിച്ചാണ് നോര്‍ത്ത് ഈസ്റ്റ് രക്ഷപ്പെട്ടത്. വലതു വിങിലൂടെ പറന്നെത്തി ജാക്കിച്ചാന്ദ് സിങ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് നോര്‍ത്ത് ഈസ്റ്റ് താരം നിര്‍മില്‍ ഛേത്രിയുടെ ശ്രമം. എന്നാല്‍ ഛേത്രിയുടെ കാലില്‍ തട്ടി ദിശമാറായ പന്ത് നോര്‍ത്ത് ഈസ്റ്റ് ഗോളി തട്ടികയറ്റിയെങ്കിലും ക്രോസ് ബാറില്‍ ചെന്നിടിച്ചു താഴേക്കു വീണു. എന്നാല്‍ ഗോള്‍ലൈനിന് തൊട്ടരികില്‍ നിന്നും നോര്‍ത്ത് ഈസ്റ്റ് ഒരുവിധം പന്ത് ക്ലിയര്‍ ചെയ്യുകയായിരുന്നു.

 ബ്രൗണിലൂടെ മുന്നില്‍

ബ്രൗണിലൂടെ മുന്നില്‍

ആദ്യ ഗോളവസരം കണ്ട് 10 മിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. വെസ് ബ്രൗണാണ് മഞ്ഞപ്പടയുടെ അക്കൗണ്ട് തുറന്നത്. ജാ്ക്കിച്ചാന്ദിന്റെ വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബ്രൗണ്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് വഴി തിരിച്ചുവിട്ടപ്പോള്‍ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് നിസ്സഹായനായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ബ്രൗണിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

രക്ഷകനായി റെബൂക്ക

രക്ഷകനായി റെബൂക്ക

ഒന്നാംപകുതി തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു സമനില ഗോളിനുള്ള മികച്ച അവസരം ലഭിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ പോള്‍ റെക്കൂയുടെ ഉജ്ജ്വല സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു.
ഇടതുവിങില്‍ നിന്നും സെമ നല്‍കിയ ത്രൂ ബോളുമായി ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളിലേക്ക് കയറിയ ഡാനിലെ ഇടതുമൂലയില്‍ നിന്നും തൊടുത്ത താഴ്്ന്ന ഷോട്ട് റെക്കൂബ വലതു വശത്തേക്കു ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.

ക്രോസ് ബാര്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു

ക്രോസ് ബാര്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു

രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താനുള്ള മികച്ച മുന്നേറ്റങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. മറുഭാഗത്ത് നോര്‍ത്ത് ഈസ്റ്റാണ് ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയ നീക്കങ്ങള്‍ നടത്തിയത്. 71ാം മിനിറ്റില്‍ ക്രോസ് ബാറാണ് നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി മഞ്ഞപ്പടയെ രക്ഷിച്ചത്. ദിദിക്ക റാല്‍റ്റെയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി റെക്കൂബയെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
78ാം മിനിറ്റില്‍ ബാള്‍വിന്‍സണിന് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളിവനനുള്ള സുവര്‍ണാവസരം. പക്ഷെ ബോക്‌സിനുള്ളില്‍ നിന്നും താരത്തിന്റെ കരുത്തുറ്റ ഷോട്ട് ഗോളി രഹനേഷ് കുത്തിയകറ്റി.

Story first published: Saturday, February 17, 2018, 22:00 [IST]
Other articles published on Feb 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+