Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലെറ്റ്‌സ് ഫുട്‌ബോള്‍... മഞ്ഞപ്പടയിറങ്ങുന്നു ആദ്യ അങ്കത്തിന്, എതിരാളി കോപ്പലാശാന്റെ എടിക്കെ

ഇനി വീണ്ടും കാല്‍പ്പന്തുകളിയുടെ പൂക്കാലം | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യയില്‍ വീണ്ടും കാല്‍പ്പന്തുകളിയുടെ പൂക്കാലം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയൊരു സീസണിന് ഇന്നു തുടക്കമാവുമാവുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് തീപാറുന്ന പോരാട്ടം.

ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന മഞ്ഞപ്പട ജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ യുവനിരയെയാണ് ബ്ലാസ്റ്റേഴ്‌സ് പരീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ചായ സ്റ്റീവ് കോപ്പലാണ് എടിക്കെയ്ക്കു തന്ത്രങ്ങളോതുന്നത്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനായിരുന്നു അദ്ദേഹം.

കന്നിക്കിരീടം

കന്നിക്കിരീടം

രണ്ടു തവണ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയിട്ടുള്ള ബ്ലാസ്റ്റേഴ്‌സ് കന്നിക്കിരീടമെന്ന സ്വപ്‌നം ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ്. രണ്ടു തവണയും ഫൈനലില്‍ എടിക്കെയ്ക്കു മുന്നിലാണ് മഞ്ഞപ്പടയ്ക്കു മുട്ടുമടക്കേണ്ടി വന്നത്.
കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ പോലുമെത്താനാവാതെ ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് അന്നു മഞ്ഞപ്പട ഫിനിഷ് ചെയ്തത്. 18 മല്‍സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ആറെണ്ണത്തിലാണ് ജയിച്ചത്. ഏഴു കളികളില്‍ സമനില വഴങ്ങിയ ടീം അഞ്ചെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.

മികച്ച തയ്യാറെടുപ്പ്

മികച്ച തയ്യാറെടുപ്പ്

മികച്ച തയ്യാറെടുപ്പോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണില്‍ ഇറങ്ങുന്നത്. തായ്‌ലാന്‍ഡിലാണ് ടീം പരിശീലന മല്‍സരങ്ങള്‍ കളിച്ചത്. പോര്‍ച്ചുഗലിലെ വമ്പന്‍ ക്ലബ്ബായ എഫ്‌സി പോര്‍ട്ടോയുടെ ബി ടീമിനെയും ബാങ്കോക്ക് യൂനിവേഴ്‌സിറ്റി, ബറിറെം യുനൈറ്റഡ് എഫ്‌സി ബി എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. ഈ മല്‍സരങ്ങളിലെല്ലാം മഞ്ഞപ്പട ജയിച്ചു കയറുകയും ചെയ്തു.

വമ്പന്‍ താരങ്ങളില്ല

വമ്പന്‍ താരങ്ങളില്ല

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണുമടക്കമുള്ള വമ്പന്‍മാര്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായിരുന്നു. യുനൈറ്റിന്റെ മുന്‍ അസിസ്റ്റന്റ് കോച്ചായിരുന്ന റെനെ മ്യുളെന്‍സ്റ്റീനായിരുന്നു സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ പരിശീലകന്‍. ഇവര്‍ മാത്രമല്ല മലയാളികളുടെം പ്രിയങ്കരനായ ഇയാന്‍ ഹ്യൂമും ടീമിലുണ്ടായിരുന്നു. എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഇതിനൊത്ത പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല.
എന്നാല്‍ ഈ സീസണില്‍ അത്തരം വമ്പന്‍ താരങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല. മലയാളി താരം സികെ വിനീതിനെ മാറ്റിനിര്‍ത്തിയാല്‍ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കാവുന്ന ആരും ടീമിലില്ല.

മുന്‍തൂക്കം എടിക്കെയ്ക്ക്

ഐഎസ്എല്ലില്‍ ഇതുവരെ 10 തവണയാണ് ബ്ലാസ്‌റ്റേഴ്‌സും എടിക്കെയും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ അഞ്ചു തവണയും ജയം എടിക്കെയ്ക്കായിരുന്നു. ഒരു മല്‍സരത്തില്‍ മാത്രമാണ് മഞ്ഞപ്പട ജയിച്ചത്. നാലു മല്‍സരങ്ങള്‍ സമനിലയില്‍ പിരിയുകയായിരുന്നു,.
കഴിഞ്ഞ സീസണില്‍ ഇരുടീമും തമ്മിലുള്ള രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന കളി 2-2നും കൊച്ചിയിലേത് ഗോള്‍രഹിതമായുമാണ് പിരിഞ്ഞത്.

ബ്ലാസ്റ്റേഴ്‌സ് ടീം

ഗോള്‍കീപ്പര്‍മാര്‍- ധീരജ് സിങ്, നവീന്‍ കുമാര്‍, സുജിത്ത് ശശികുമാര്‍.
ഡിഫന്‍ഡര്‍മാര്‍- അനസ് എടത്തൊടിക, സിറില്‍ കാളി, ലാല്‍റുവാത്താര, മുഹമ്മദ് റാക്കിപ്പ്, നെമഞ്ജ ലാക്കിച്ച് പെസിച്ച്, സന്ദേഷ് ജിങ്കന്‍, പ്രീതം സിങ്.
മിഡ്ഫീല്‍ഡര്‍മാര്‍- കറേജ് പെക്ക്യൂസന്‍, ദീപേന്ദ്ര നേഗി, ഹാളിചരണ്‍ നര്‍സറെ, റിഷി ദത്ത്, കെസിറോണ്‍ കിസിത്തോ, സലോ്‌കെന്‍ മീട്ടെ, നിക്കോള ക്രമാറെവിച്ച്, കെ പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ്, സെയ്മിന്‍ലെന്‍ ഡൊംഗെല്‍, സുരാജ് റാവത്ത്, സക്കീര്‍.
സ്‌ട്രൈക്കര്‍മാര്‍- സികെ വിനീത്, മത്തെയ് പോപ്ലാറ്റ്‌നിക്ക്, സ്ലാവിസ്ല സ്റ്റൊയാനോവിച്ച്.

ചിത്രങ്ങള്‍ക്കു കടപ്പാട്: കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യല്‍ പേജ്

Story first published: Saturday, September 29, 2018, 10:28 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+