വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: കലിപ്പടക്കി ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി... കൊല്‍ക്കത്ത പിടിച്ച് മഞ്ഞപ്പട, എടിക്കെയെ തകര്‍ത്തു

പോപ്ലാറ്റ്‌നിക്കും സ്റ്റൊയാനോവിച്ചുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍

By Manu
1
1022296

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പട കെട്ടുകെട്ടിക്കുകയായിരുന്നു. ഗോള്‍രഹിതമായി ഒന്നാംപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും പിറന്നത്.

1

77ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റെയ് പോപ്ലാറ്റ്‌നിക്കിലൂടെ അക്കൗണ്ട് തുറന്ന മഞ്ഞപ്പട ഫൈനല്‍ വിസിലിന് നാലു മിനിറ്റുള്ളപ്പോള്‍ സെര്‍ബിയന്‍ താരം സ്ലാവിസ സ്‌റ്റൊയാനോവിച്ചിന്റെ വണ്ടര്‍ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് എടിക്കെയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് കെട്ടുകെട്ടിക്കുന്നത്.

കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി യുവനിരയെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ഇറക്കിയത്. കളിയിലുടനീളം മികച്ചുനിന്ന മഞ്ഞപ്പട അര്‍ഹിച്ച ജയം തന്നെയാണ് സ്വന്തമാക്കിയത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് എതിരാളികളെ പിന്നിലാക്കി.

Sep 29, 2018, 9:54 pm IST

ബ്ലാസ്‌റ്റേഴ്‌സ്- എടിക്കെ പോരാട്ടത്തിനു മുമ്പ് നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ വീഡിയോ കാണാം

Sep 29, 2018, 9:26 pm IST

ഫൈനല്‍ വിസില്‍. 2-0ന്റെ തകര്‍പ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിന് തുടക്കമിട്ടു. ഇതാദ്യമായാണ് കൊല്‍ക്കത്തയില്‍ എടിക്കെയെ മഞ്ഞപ്പട വീഴ്ത്തുന്നത്‌

Sep 29, 2018, 9:25 pm IST

കളി ഇഞ്ചുറി ടൈമില്‍. എടിക്കെയ്ക്ക് ഇനിയൊരു തിരിച്ചുവരവില്ല

Sep 29, 2018, 9:22 pm IST

ഹാളിചരണ്‍ നര്‍സറെയുടെ ലോങ് ബോള്‍ സ്വീകരിച്ച സ്‌റ്റൊയാനോവിച്ച് ബോക്‌സിന് അരികില്‍ വച്ച് എടിക്കെ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് തൊടുത്ത വെടിച്ചില്ല് കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു

Sep 29, 2018, 9:20 pm IST

സെര്‍ബിയന്‍ താരം സ്ലാവിസ സ്‌റ്റെയാനോവിച്ചാണ് 86ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പിച്ച രണ്ടാമത്തെ ഗോള്‍ നേടിയത്‌

Sep 29, 2018, 9:19 pm IST

ഗോള്‍... വാട്ട് എ ഗോള്‍... മഞ്ഞപ്പട രണ്ടാമത്തെ ഗോളും നേടി

Sep 29, 2018, 9:13 pm IST

കളി അവാസന 10 മിനിറ്റിലേക്ക്. 1-0ന്റെ ലീഡ് നിലനിര്‍ത്തി ജയം പിടിച്ചെടുക്കാന്‍ മഞ്ഞപ്പടയ്ക്കാവുമോ?

Sep 29, 2018, 9:13 pm IST

സ്റ്റൊയാനോവിച്ച് ബോക്‌സിന് അരികില്‍ നിന്നും പരീക്ഷിച്ച ഷോട്ട് എടിക്കെ താരം ജെര്‍സന്റെ കാലില്‍ തട്ടി ഉയര്‍ന്നപ്പോള്‍ ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ പോപ്ലാറ്റ്‌നിക് വല കുലുക്കുകയായിരുന്നു.

Sep 29, 2018, 9:10 pm IST

77ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മത്തെയ് പോപ്ലാറ്റ്‌നിക്കാണ് മഞ്ഞപ്പടയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്.

Sep 29, 2018, 9:09 pm IST

ഗോള്‍.... വിരസമായ കളിക്ക് ജീവനേകി കേരള ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറന്നു

Sep 29, 2018, 9:03 pm IST

71ാം മിനിറ്റില്‍ ലെന്‍ ഡൊംഗെലിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സി കെ വിനീതിനെ ഇറക്കി. വിനീത് വീണ്ടും ടീമിന്റെ ഹീറോയാവുമോ?

Sep 29, 2018, 8:55 pm IST

മല്‍സരം വിരസമായി മാറുന്നു. ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും ഇരുടീമിന്റെയും ഭാഗത്തു നിന്നുണ്ടാവുന്നില്ല. പാതി മുറിഞ്ഞ മുന്നേറ്റങ്ങള്‍ കളിയുടെ ഹരം കെടുത്തുന്നു. മല്‍സരം 60 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു.

Sep 29, 2018, 8:44 pm IST

രണ്ടാംപകുതിയുടെ ആദ്യ അഞ്ചു മിനിറ്റില്‍ ഇരുടീമിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. കളി 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 0-0

Sep 29, 2018, 8:36 pm IST

രണ്ടാംപകുതിക്ക് തുടക്കം

Sep 29, 2018, 8:36 pm IST

സഹലിനെ പിന്‍വലിച്ച് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കറേജ് പെക്ക്യൂസനെ ഇറക്കി

Sep 29, 2018, 8:19 pm IST

ഒന്നാംപകുതി അവസാനിച്ചു. സ്‌കോര്‍ ഗോള്‍രഹിതം തന്നെ. ഇരുടീമിനും ഗോള്‍ നേടാന്‍ ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല

Sep 29, 2018, 8:16 pm IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളിലേക്ക്. സ്‌കോര്‍ ഗോള്‍രഹിതമായി തനവ്‌നെ തുടരുന്നു.

Sep 29, 2018, 8:14 pm IST

രണ്ടു മിനിറ്റിനകം ലീഡ് നേടാന്‍ ലഭിച്ച സുവര്‍ണാവസരം എടിക്കെ താരം ജയേഷ് റാണെ പാഴാക്കി. ഇടതു മൂലയില്‍ നിന്നുള്ള കോര്‍ണകര്‍ കിക്കില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റാണെയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ വലതു പോസ്റ്റിനെ തൊട്ടരികിലൂടെ പുറത്തുപോയി

Sep 29, 2018, 8:13 pm IST

37ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് പരീക്ഷിക്കപ്പെട്ടു. ബല്‍വന്തിനൊപ്പം വണ്‍ ടു വണ്‍ പാസ് കൈമാറിയ ശേഷം ബോക്‌സിലേക്ക് ഓടിക്കയറി ഹല്‍ദര്‍ തൊടുത്ത ഷോട്ട് ധീരജിന്റെ കൈകളില്‍ തട്ടിത്തെറിക്കുകയായിരുന്നു. കൂടുതല്‍ അപകടം സംഭവിക്കും മുമ്പ് താരം പന്ത് പിടിയിലൊതുക്കി

Sep 29, 2018, 8:07 pm IST

33ാം മിനിറ്റില്‍ മലയാളി താരം സഹലിലൂടെ ബ്ലാസ്റ്റേഴ്‌സിന് ഗോളവസരം. ബോക്‌സിന് തൊട്ടരികില്‍ നിന്നുള്ള സഹലിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി പണിപ്പെട്ട് ബ്ലോക്ക് ചെയ്തു.

Sep 29, 2018, 8:04 pm IST

കളി അര മണിക്കൂര്‍ പിന്നിട്ടു. സീസണിലെ ആദ്യത്തെ ഗോളിനായുള്ള കാത്തിരിപ്പ് തുടരുന്നു

Sep 29, 2018, 7:59 pm IST

26ാം മിനിറ്റില്‍ ബോക്‌സിന് പുറത്തു നിന്ന് എവേര്‍ട്ടന്‍ സാന്റോസ് എടിക്കെയ്ക്ക് ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചു. എന്നാല്‍ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തേക്ക്. ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം

Sep 29, 2018, 7:52 pm IST

മല്‍സം 20 മിനിറ്റ് പിന്നിട്ടപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു. ബ്ലാസ്‌റ്റേഴ്‌സാണ് ഇതുവരെ ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കുന്ന മുന്നേറ്റങ്ങള്‍ നടത്തിയത്‌

Sep 29, 2018, 7:46 pm IST

12ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ രണ്ടാമത്തെ ഗോളവസരം പോപ്ലാറ്റ്‌നിക്കിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും ലാക്കിച്ച് പെസിച്ചിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ വച്ച് എടിക്കെ താരം ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യുകയായിരുന്നു

Sep 29, 2018, 7:42 pm IST

കളിയുടെ ആദ്യ മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് അറ്റാക്ക് ചെയ്ത് കളിക്കുന്നതാണ് കാണുന്നത്‌

Sep 29, 2018, 7:37 pm IST

നാലാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് ഗോളവസരം. ഇടതു കോര്‍ണറിന് അരികില്‍ നിന്നും ലാല്‍റുവാത്താര ബോക്‌സിനു കുറുകെ നല്‍കിയ ക്രോസില്‍ പൊപ്ലാറ്റ്‌നിക്കിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി

Sep 29, 2018, 7:33 pm IST

ലെറ്റ്‌സ് ഫുട്‌ബോല്‍... ഐഎസ്എല്ലിന്റെ അഞ്ചാം സീസണിന് വിസില്‍ മുഴങ്ങി. ബ്ലാസ്റ്റേഴ്‌സ്- എടിക്കെ പോരാട്ടത്തിന് തുടക്കം

Sep 29, 2018, 7:32 pm IST

കഴിഞ്ഞ അണ്ടര്‍ 17ല്‍ ഇന്ത്യയുടെ ഹീറോയായിരുന്ന ഗോള്‍കീപ്പര്‍ ധീരജ് സിങാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കുന്നത്. താരത്തിന്റെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയാണിത്‌

Sep 29, 2018, 7:27 pm IST

ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എടിക്കെയ്ക്കാണ് കളിയില്‍ മുന്‍തൂക്കം

Sep 29, 2018, 7:26 pm IST

ദേശീയ ഗാനത്തിനു വേണ്ടി ഇരുടീമുകളുടെയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നു

Sep 29, 2018, 7:25 pm IST

മലയാളി താരം സികെ വിനീതിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1-4-1-4 എന്ന ലൈനപ്പിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്‌

Sep 29, 2018, 7:23 pm IST

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലെയിങ് ഇലവന്‍

Story first published: Saturday, September 29, 2018, 21:59 [IST]
Other articles published on Sep 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X