Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോംഗ്രൗണ്ടില്‍ എഫ് സി ഗോവയെ നേരിടും, ഇരു ടീമിനും നിര്‍ണായകം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവക്കെതിരെ ഹോം മാച്ചിന് ഇറങ്ങും. പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം വാശി നിറഞ്ഞതാകും. കാരണം ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനും എട്ടാം സ്ഥാനക്കാരായ എഫ് സി ഗോവക്കും ഇനിയൊരു തോല്‍വി താങ്ങാനാകില്ല. സെമിബെര്‍ത് ഉറപ്പിക്കണമെങ്കില്‍ ഇരുടീമുകള്‍ക്കും ജയിച്ചേ മതിയാകൂ.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസും, മുന്‍നിരയില്‍ ഹെയ്ത്തി ഇന്റര്‍നാഷണല്‍ ഡങ്കന്‍സ് നാസണും കളിക്കാനുണ്ടാകില്ല. ഇരുവരും അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലാണ്.

kerala-blasters-fc-goa

ഗോവയില്‍ നടന്ന ആദ്യപാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-1നു ഗോവയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 5-1നു ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തുവിട്ട ചരിത്രവും ഗോവക്കാര്‍ക്ക് പറയാനുണ്ട്. ഇരുടീമുകളും ത്മില്‍ ഇതിനകം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും എഫ്.സി.ഗോവയ്ക്കായിരുന്നു ജയം. ബ്ലാസ്‌റ്റേഴ്‌സ് രണ്ടെണ്ണത്തില്‍ ജയിച്ചു. ഇരുടീമുകളും തമ്മില്‍ ഇതുവരെ പോയിന്റ് പങ്കിട്ടിട്ടില്ല. ഇന്നും ഒരു വിജയിയെ പ്രതീക്ഷിക്കാം.

ദോഹയില്‍ എ.എഫ്.സി കപ്പില്‍ കളിച്ചതിനുശേഷം സി.കെ.വിനീതും റിനോ ആന്റോയും മടങ്ങിയെത്തിയെങ്കിലും ഇരുവരും ഇന്നു കളിക്കാനിറങ്ങുകയില്ല. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍ കളിച്ചിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഹോം മാച്ചിനിറങ്ങുന്നത്. നീ്ണ്ട യാത്രകള്‍ക്കു പുറമെ പരിശീലനവും കാര്യമായി ലഭിച്ചിട്ടില്ല. മറ്റുവേദികളില്‍ പരിശീലന സൗകര്യം വേണ്ടവിധം ലഭിച്ചില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ പരാതി പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ അടിക്കുന്നതില്‍ പിന്നോക്കം പോയെന്ന പരാതിയെ കോപ്പല്‍ തള്ളിക്കളഞ്ഞു. ഇത്തവണ മുന്നില്‍ നില്‍ക്കുന്ന ടീമിന് ഒന്‍പത് ഗോളുകള്‍ മാത്രമെ അടിക്കുവാനായിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരം രാത്രി 7.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ല്‍ തത്‌സമയം

Story first published: Tuesday, November 8, 2016, 8:53 [IST]
Other articles published on Nov 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+