Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹി ഡൈനമോസിനെതിരെ സമനില, കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യപോയിന്റ്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ പോയിന്റ്. ഹോംഗ്രൗണ്ടില്‍ ഡല്‍ഹി ഡൈനമോസുമായി സമനിലയില്‍ (0-0) പിരിഞ്ഞതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പങ്കിട്ടത്. ആദ്യ രണ്ട് കളിയിലും തോറ്റ മഞ്ഞപ്പട മൂന്നാം മത്സരത്തില്‍ തോല്‍വി ഒഴിവാക്കി എന്നതൊഴിച്ചാല്‍ റിസള്‍ട്ട് നിരാശപ്പെടുത്തുന്നതാണ്. ഞായറാഴ്ചയായതിനാല്‍ വന്‍ ജനം തന്നെയാണ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം 55000 പേരാണ് മത്സരത്തിനെത്തിയത്. ഇന്ത്യയില്‍ മറ്റൊരിടത്തും ലഭ്യമല്ലാത്ത ഫാന്‍സ് സപ്പോര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍, അതിന്റെ ഗുണം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ കാണാനില്ലെന്ന് മാത്രം.

മൂന്ന് കളികളില്‍ ഒരു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും രണ്ട് കളികളില്‍ നാല് പോയിന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 4-3-3 ശൈലിയില്‍ ബ്ലാസ്റ്റേഴ്‌സും 4-1-4-1 ശൈലിയില്‍ ഡല്‍ഹിയും ടീമിനെ വിന്യസിച്ചു.

delhi-dynamos

ആദ്യ കളിയില്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്തെറിഞ്ഞ ഡല്‍ഹി ഡൈനമോസിന് അതുപോലൊരു പ്രകടനം കൊച്ചിയില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. മാര്‍ക്വു താരം ഫ്‌ളോറന്റ് മലൂദ ഡല്‍ഹിക്കായി കളത്തിലിറങ്ങിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപല്‍ മുന്‍നിരയില്‍ മൂന്ന് വിദേശതാരങ്ങളെയിറക്കിയുള്ള പരീക്ഷണത്തിന് മുതിര്‍ന്നു. ഗോളിയായി ഇന്ത്യന്‍ താരം സന്ദീപ് നന്ദിയെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് താരം മൈക്കല്‍ ചോപ്ര സീസണില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇടം പിടിച്ചു. പന്ത്രണ്ടാം മിനുട്ടില്‍ ചോപ്ര ഒരു സുവര്‍ണാവസരം സൃഷ്ടിച്ചെങ്കിലും അത് ഗോളായില്ല. കൂടുതല്‍ നേരം പന്ത് കൈവശം വെച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് എടുത്തുപറയാവുന്ന ഗോള്‍ നീക്കങ്ങള്‍ ഇല്ലായിരുന്നു. അതേ സമയം ഇരുപത്തൊന്നാം മിനുട്ടിലും എണ്‍പതാം മിനുട്ടിലും മലൂദ എടുത്ത ഫ്രീകിക്കുകള്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ഭീതി വിതച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് വിംഗര്‍ മുഹമ്മദ് റഫീഖ് എമെര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം നേടിയപ്പോള്‍ സഹതാരം സന്ദേശ് ജിങ്കാന്‍ ഹീറോ ഓഫ് ദ മാച്ചായി. സമനിലയില്‍ നിരാശയില്ലെന്ന് ജിങ്കാന്‍ പ്രതികരിച്ചു. ഡല്‍ഹിയുടെ മലൂദ കൊച്ചിയിലെ വലിയ കാണിക്കൂട്ടത്തിന് മുന്നില്‍ സമനില പോലും മികച്ച റിസള്‍ട്ടാണെന്ന പക്ഷക്കാരനാണ്. ഡല്‍ഹി കോച്ച് സംബ്രോട്ടയും സംതൃപ്തനാണ്. ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപല്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ടീം അടുത്ത കളി മുതല്‍ ഗോളടിച്ച് തുടങ്ങുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്.

Story first published: Monday, October 10, 2016, 8:25 [IST]
Other articles published on Oct 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+