Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷം കൊണ്ടുവരാന്‍ കേരളം... ലക്ഷ്യം ആറാം കിരീടം, ഇന്ത്യന്‍ ഫുട്‌ബോളിന് സൂപ്പര്‍ സണ്‍ഡേ

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ ഞായറാഴ്ച കേരളം നിലവിലെ ചാംപ്യന്‍മാരായ ബംഗാളുമായി കൊമ്പുകോര്‍ക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്കു 2.30നാണ് ഫൈനല്‍ ആരംഭിക്കുന്നത്. അഞ്ചു തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളത്തിന്റെ ലക്ഷ്യം ആറാം കിരീടമാണ്. എന്നാല്‍ 33ാം കിരീടം മോഹിച്ചാണ് ബംഗാള്‍ കച്ചമുറുക്കുന്നത്.

1

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരളത്തിന്റെ ചുണക്കുട്ടികള്‍ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ കളികളിലും ജയിച്ച കേരളം സെമിയില്‍ മിസോറാമിനെ 1-0നു തോല്‍പ്പിക്കുകയായിരുന്നു. വികെ അഫ്ദല്‍ രണ്ടാംപകുതിയില്‍ നേടിയ ഗോളാണ് കേരളത്തിനു ജയം സമ്മാനിച്ചത്. മറ്റൊരു സെമിയില്‍ കര്‍ണാടകയെ 2-0നു തകര്‍ത്തായിരുന്നു ബംഗാളിന്റെ ഫൈനല്‍ പ്രവേശനം.

2

കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഞായറാഴ്ചത്തെ ഫൈനല്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് ബംഗാളിനെ അടിയറവ് പറയിച്ചിരുന്നു. അന്നത്തെ ജയം നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ബൂട്ടണിയുന്നതെങ്കില്‍ കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാവും ബംഗാള്‍ ഇറങ്ങുന്നത്. 2005നു ശേഷം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടാനുള്ള അവസരമാണ് കേരളത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. അന്നു പഞ്ചാബിനെ 3-2നു തോല്‍പ്പിച്ചു ജേതാക്കളായ ശേഷം കേരളത്തിന് ഒരിക്കല്‍പ്പോലും കിരീടമണിയാന്‍ ഭാഗ്യമുണ്ടായിട്ടില്ല. 2013ല്‍ കേരളം ഫൈനലില്‍ കടന്നിരുന്നുവെങ്കിലും സര്‍വീസസിനോടു പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു തോല്‍ക്കുകയായിരുന്നു.

3

1993-94 സീസണിലെ സന്തോഷ് ട്രോഫിയിലാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ മുഖാമുഖം വന്നത്. കട്ടക്കില്‍ നടന്ന കലാശക്കളിയില്‍ ബംഗാള്‍ 5-3നു കേരളത്തെ തോല്‍പ്പിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമും ഫൈനലില്‍ കാഴ്ചവച്ചത്. നിശ്ചിത സമയത്തു കേരളവും ബംഗാളും 2-2നു ഒപ്പത്തിനൊപ്പമായിരുന്നു.

Story first published: Saturday, March 31, 2018, 15:39 [IST]
Other articles published on Mar 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+