Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: 'മുടന്തുന്ന' ചാംപ്യന്‍മാരെ തീര്‍ക്കാന്‍ മഞ്ഞപ്പട... ജയിച്ചാല്‍ ടോപ്പ് ഫോറില്‍

ബ്ലാസ്റ്റേഴ്സിന് നാളെ നിർണായക പോരാട്ടം | Oneindia Malayalam

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കഴിഞ്ഞ മല്‍സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം കേരളം വീണ്ടുമൊരു എവേ മല്‍സത്തിനിറങ്ങുന്നു. ഇത്തവണ നിലവിലെ ചാംപ്യന്‍മാരായ എടിക്കെയുടെ മടയിലേക്കാണ് മഞ്ഞപ്പട പോവുന്നത്. വ്യാഴാഴ്ച രാത്രി എട്ടു മണിക്കു കൊല്‍ക്കത്തിയാണ് മല്‍സരം.

കഴിഞ്ഞ കളിയില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലുള്ള പൂനെ സിറ്റിയെ അവരുട മൈതാനത്ത് വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയിലെത്തിയത്. ഈ സീസണില്‍ താളം കണ്ടെത്താനാവാതെ വലയുന്ന എടിക്കെയുടെ വീക്ക്‌നെസ് മുതലെടുത്ത് ജയവുമായി മടങ്ങാനായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.

പ്രതീക്ഷ നല്‍കുന്ന വിജയം

പ്രതീക്ഷ നല്‍കുന്ന വിജയം

പൂനെ സിറ്റിക്കെതിരേ പൂനെയില്‍ നേടിയ 2-1ന്റെ വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. 1-1ന്റെ സമനിലയോടെ കൈവിട്ടെന്നു തോന്നിച്ച കളിയില്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിലായിരുന്നു മഞ്ഞപ്പടയുടെ വിജയഗോള്‍.
ഒരിക്കലും പ്രതീക്ഷിക്കാത്ത ആംഗിളില്‍ നിന്നും മലയാളി താരം സികെ വിനീത് തൊടുത്ത വെടിയുണ്ട പൂനെ വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആയുസ്സാണ് നീട്ടിനല്‍കിയത്.

തല്ലുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

തല്ലുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

പൂനെയ്‌ക്കെതിരായ മല്‍സരത്തിനിടെയും ശേഷവും അവരുടെ ആരാധകരുടെ ഭാഗത്തു നിന്നും മോശം അനുഭവമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കുണ്ടായത്. ഒരു കൂട്ടം പൂനെ ആരാധകര്‍ കളിക്കിടെ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സുമായി കലഹിക്കുകയും മല്‍സരശേഷം സ്റ്റേഡിയത്തിനു പുറത്തു വച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഇത്തവണ കൊല്‍ക്കത്തയില്‍ എടിക്കെയുടെ ആരാധകരുടെ ഭാഗത്തു നിന്നും അത്തരം ദുരനുഭവമുണ്ടാവുമോയെന്ന ഭയം ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സുകാര്‍ക്കുണ്ടാവും.

ഹ്യൂമേട്ടന്റെ പരിക്ക്

ഹ്യൂമേട്ടന്റെ പരിക്ക്

തുടക്കത്തിലെ ചില മോശം പ്രകടനങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി മലയാളികള്‍ക്കു പ്രിയങ്കരനായി മാറിയ ഹ്യൂമേട്ടന്‍ കൊല്‍ക്കത്തയ്‌ക്കെതിരേ കളിക്കുമോയെന്നാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. പൂനെയ്‌ക്കെതിരായ കളിക്കിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു വീണ ഹ്യൂമിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കളി പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹത്തിന് പിന്മാറേണ്ടിവരികയും ചെയ്തിരുന്നു.
വ്യാഴാഴ്ച തന്റെ മുന്‍ ടീം കൂടിയായ എടിക്കെയ്‌ക്കെതിരേ ഹ്യൂം കളിക്കുന്ന കാര്യം സംശയത്തിലാണ്.

ജിങ്കനില്ലാതെ ബ്ലാസ്റ്റേഴ്‌സ്

ജിങ്കനില്ലാതെ ബ്ലാസ്റ്റേഴ്‌സ്

ക്യാപ്റ്റനും പ്രതിരോധത്തില്‍ ടീമിന്റെ നട്ടെല്ലുമായ സന്ദേഷ് ജിങ്കന്റെ സേവനം കൊല്‍ക്കത്തയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിനു ലഭിക്കില്ല. സസ്‌പെന്‍ഷനെ തുടര്‍ന്നാണ് താരത്തിനു പുറത്തിരിക്കേണ്ടിവന്നത്.
കഴിഞ്ഞ കളിയിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് ജിങ്കന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത്. ജിങ്കന്റെ അഭാവം നികത്തുകയെന്നതാവും ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന വെല്ലുവിളി.

ജയിച്ചാല്‍ ആദ്യ നാലില്‍

ജയിച്ചാല്‍ ആദ്യ നാലില്‍

സീസണില്‍ ആദ്യമായി പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്താനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ 20 പോയിന്റുമായി ആറാംസ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിനു കൊല്‍ക്കത്തയെ കീഴടക്കിയാല്‍ 23 പോയിന്റുമായി ടോപ്പ് ഫോറിലെത്താം.
മറുഭാഗത്ത് പുറത്താവലിന്റെ വക്കിലാണ് എടിക്കെ. 12 പോയിന്റ് മാത്രം നേടി എട്ടാംസ്ഥാനത്താണ് ചാംപ്യന്‍മാര്‍. ബ്ലാസ്റ്റേഴ്‌സിനോടും തോല്‍ക്കുകയാണങ്കില്‍ അവരുടെ സെമി പ്രതീക്ഷ അസ്തമിക്കും. അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും എടിക്കെ പരാജയപ്പെട്ടിരുന്നു.

Story first published: Wednesday, February 7, 2018, 12:52 [IST]
Other articles published on Feb 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+