For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കെസിവൈഎം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പാറത്തോട് വിജയികള്‍

By Desk

അടിമാലി: അടിമാലി കെസിവൈഎം സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.20ന് നടന്ന് ഫൈനല്‍മത്സരത്തില്‍ പാറത്തോട് കെസിവൈഎം ടീം ജേതാക്കളായി.എതിരില്ലാത്ത ഒരു ഗോളിനാണ് പാറത്തോട് ഉദയഗിരി കെസിവൈഎം ടീമിനെ പരാജയപ്പെടുത്തിയത്.പാറത്തോട് ടീമിന്റെ മെബിന്‍ മാത്യുവിനെ ഫൈനല്‍മത്സരത്തിലെ മാന്‍ഓഫ്ദമാച്ചായി തിരഞ്ഞെടുത്തു.ഈ മാസം പതിനെട്ട്് മുതലായിരുന്നു അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ അടിമാലി കെസിവൈഎം സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നു വന്നിരുത്.

മൂന്ന് ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളില്‍ ഹൈറേഞ്ചിലെ വിവിധ കെസിവൈഎമ്മുകളെ പ്രതിനിധീകരിച്ച് 16 ടീമുകള്‍ മാറ്റുരച്ചു.20ന് നട കലാശപോരാട്ടത്തില്‍ ജയം പാറത്തോട് കെസിവൈഎം ടീമിനൊപ്പമായിരുന്നു.ഉദയഗിരി കെസിവൈഎമ്മായിരുന്നു ഫൈനല്‍മത്സരത്തില്‍ പാറത്തോടിന്റെ എതിരാളികള്‍.മറുപടിയില്ലാത്ത ഒരു ഗോളിനാണ് പാറത്തോട് ഉദയഗിരിയെ മുട്ടുകുത്തിച്ചത്.ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി ഉദയഗിരിയുടെ അഖില്‍ ബൈജുവിനേയും ടോപ് സ്‌കോററായി പാറത്തോടിന്റെ ജിത്തുവിനേയും തിരഞ്ഞെടുത്തു.

foot

പാറത്തോടിന്റെ തന്നെ മെബിന്‍ മാത്യുവാണ് ഫൈനല്‍മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.ടൂര്‍ണമെന്റിലെ ഒന്ന്ാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2501 രൂപയും എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു.വിവിധ ഇടവകകള്‍ക്ക് കീഴിലെ കെ സി വൈ എമ്മുകളെ പരിപോഷിപ്പിക്കുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ആത്മബന്ധം നിലനിര്‍ത്തുതിനുമായാണ് സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്ന നിലയില്‍ അടിമാലി കെസിവൈഎം പരിപാടി സംഘടിപ്പിച്ചത്. കെസിവൈഎം അംഗങ്ങളായ നോബിള്‍, സിബി, എല്‍ദോസ്,അനൂപ് തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

Story first published: Thursday, May 24, 2018, 18:47 [IST]
Other articles published on May 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+