വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്; ഇന്ത്യന്‍ ആരോസിനെ ഏക ഗോളില്‍ വീഴ്ത്തി ചെന്നൈ സിറ്റി

ചെന്നൈ: പൊരുതിക്കളിച്ച ഇന്ത്യന്‍ ആരോസിനെ ഏക ഗോളില്‍ തോല്‍പ്പിച്ച് ഐ ലീഗില്‍ ചെന്നൈ സിറ്റിക്ക് ജയം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷമാണ് ഒരു ജയം സ്വന്തമാക്കിയത്. അവസാനം കളിച്ച അഞ്ച് കളികളില്‍ മൂന്നിലും തോറ്റ ചെന്നൈ രണ്ടു കളികളില്‍ ജയം സ്വന്തമാക്കി. അതേസമയം, ഒടുവിലത്തെ അഞ്ചു കളികളില്‍ ഇന്ത്യന്‍ ആരോസിന്റെ നാലാം തോല്‍വിയാണിത്.

മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ജാപ്പനീസ് താരം കൗസുമി യുസയാണ് ചെന്നൈയുടെ വിജയഗോള്‍ നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലും പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ചെന്നൈയുടെ പ്രതിരോധത്തിലെ വീഴ്ച മുതലെടുക്കാന്‍ ഇന്ത്യന്‍ ആരോസിന് കഴിയാത്തത് ടീമിന് തിരിച്ചടിയായി. ഇരു ടീമുകളും കളിയില്‍ ഗോളവരങ്ങള്‍ നഷ്ടമാക്കി.

chennaicity

ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം നനഞ്ഞ പടക്കമാവുമോ? നടന്നേക്കില്ല!! ഇതാണ് കാരണംഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം നനഞ്ഞ പടക്കമാവുമോ? നടന്നേക്കില്ല!! ഇതാണ് കാരണം

സീസണില്‍ മോശം പ്രകടനം നടത്തുന്ന ചെന്നൈ 9 കളികളില്‍നിന്നും 11 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ ആരോസ് 10 കളികളില്‍നിന്നും 7 പോയന്റുമായി 11-ാം സ്ഥാനത്തും. ഫിബ്രുവരി 9ന് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇന്ത്യന്‍ ആരോസ് ഫിബ്രുവരി 11ന് നെറോക്ക എഫ്‌സിയുമായി ഏറ്റുമുട്ടും. ലീഗില്‍ 10 കളികളില്‍നിന്നും 23 പോയന്റുമായി മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്തും 17 പോയന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുമാണ്.

Story first published: Thursday, February 6, 2020, 11:59 [IST]
Other articles published on Feb 6, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X