Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാഷിമ ആളൊരു ജപ്പാനാണ്! ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ഏഷ്യ കാഷിമയിലേക്ക് ഉറ്റുനോക്കുന്നു, റയല്‍മാഡ്രിഡ് വീഴുമോ?

ഒസാക: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡും ജാപനീസ് ക്ലബ്ബ് കാഷിമ അന്റ്‌ലേഴ്‌സും ഞായറാഴ്ച നേര്‍ക്കുനേര്‍ വരും. നിലവില്‍ കിരീട സാധ്യത സിനദിന്‍ സിദാന്റെ റയല്‍മാഡ്രിഡിന് തന്നെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കരീം ബെന്‍സിമക്കും സെര്‍ജിയോ റാമോസിനും പകരം നില്‍ക്കാനുള്ള താരങ്ങളൊന്നും കാഷിമക്കില്ല. എന്നാല്‍, ഏത് കൊലകൊമ്പനെയും തങ്ങളുടെതായ ദിനത്തില്‍ മലര്‍ത്തിയടിക്കാനുള്ള തന്റേടം കാഷിമക്കുണ്ട്.

ക്ലീന്‍ഷീറ്റോടെ സെമി ജയം

ക്ലീന്‍ഷീറ്റോടെ സെമി ജയം

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍സ് ലീഗായ കോപ ലിബര്‍ട്ടഡോറസ് ചാമ്പ്യന്‍മാരായ കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കാഷിമ യോഗ്യത നേടിയത്.

റയല്‍മാഡ്രിഡാകട്ടെ 2-0ന് മെക്‌സിക്കയുടെ ക്ലബ്ബ് അമേരിക്കയെ തുരത്തിയാണ് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത്. രണ്ട് ഫൈനലിസ്റ്റുകളും സെമിയില്‍ ഗോളുകള്‍ വഴങ്ങാതെ ക്ലീന്‍ഷീറ്റോടെയാണ് ഫൈനലിന് വരുന്നത്. ചാമ്പ്യന്‍ഷിപ്പിലെ പ്രകടന നിലവാരം വെച്ച് കാഷിമയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാം.

ശരിക്കും ആരാണീ കാഷിമ ?

ശരിക്കും ആരാണീ കാഷിമ ?

ജാപനീസ് ക്ലബ്ബ് ഫുട്‌ബോളിലെ ഖിലാഡീസാണ് കാഷിമ അന്റ്‌ലേഴ്‌സ്. 24 വര്‍ഷത്തെ ജെ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും റെലഗേറ്റഡാകാത്ത ടീമാണ് കാഷിമ. നിലവില്‍ ജപ്പാനിലെ ചാമ്പ്യന്‍മാര്‍. എട്ട് കിരീട ജയങ്ങളുമായി ജെ ലീഗില്‍ ഏറ്റവുമധികം തവണ ചാമ്പ്യന്‍മാര്‍ എന്ന പട്ടം അലങ്കരിക്കുന്നു. ഒരു സീസണില്‍ മൂന്ന് ആഭ്യന്തര ചാമ്പ്യന്‍ഷിപ്പും ജയിക്കുന്ന ജാപനീസ് ടീമാണ് കാഷിമ. 2000 ലാണ് ഈ നേട്ടം. ആദ്യമായി ക്ലബ്ബ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏഷ്യന്‍ ടീം. ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ കോപ സുഡാമേരിക്കാന ജേതാക്കളായ ക്ലബ്ബുകളെ രണ്ട് വട്ടം തോല്‍പ്പിച്ചിട്ടുണ്ട് കാഷിമ.

സീക്കോയുടെ കാഷിമ...

സീക്കോയുടെ കാഷിമ...

കരിയറിലെ അന്തിമ ഘട്ടത്തില്‍, 1991 ല്‍ ബ്രസീലിയന്‍ ഇതിഹാസം സീക്കോ കാഷിമയിലെത്തി. മൂന്ന് വര്‍ഷത്തെ പ്ലെയിംഗ് കരിയറില്‍ 45 ഗോളുകള്‍ നേടി. 1999ല്‍ കാഷിമയുടെ കോച്ചിംഗ് റോളിലും സീക്കോ ഫുട്‌ബോള്‍ ആസ്വദിച്ചു.

സിദാന്റെ മുന്നറിയിപ്പ്

സിദാന്റെ മുന്നറിയിപ്പ്

ജാപനീസ് ക്ലബ്ബില്‍ നിന്ന് കടുത്തവെല്ലുവിളിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് സിദാന്‍ തന്റെ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ദീര്‍ഘദൂര യാത്ര കഴിഞ്ഞാണ് റയല്‍ ടീം ഒസാകയില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കഠിന പരിശീലന മുറകള്‍ സിദാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അവര്‍ വേണ്ടത്ര റിലാക്‌സ് ചെയ്യട്ടേ എന്നാണ് കോച്ചിന്റെ നിലപാട്. വിശ്രമത്തിലൂടെ ലഭിക്കുന്ന ഊര്‍ജം പ്രധാനമാണെന്ന് സിദാന്‍ പറയുന്നു.

ക്രിസ്റ്റ്യാനോയെ ആരാധിക്കുന്ന യുമ സുസുകി

ക്രിസ്റ്റ്യാനോയെ ആരാധിക്കുന്ന യുമ സുസുകി

സെമിഫൈനലില്‍ ഗോളടിച്ചപ്പോള്‍ യുമ സുസുകി അതാഘോഷിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്റ്റൈലിലായിരുന്നു. സുസുകിയുടെ വലിയ ആഗ്രഹം റയലിനെതിരെ ഗോള്‍ നേടി ക്രിസ്റ്റ്യാനോയെ പോലെ ആഹ്ലാദപ്രകടനം നടത്തുക എന്നതാണ്. ഫൈനലില്‍ എന്ത്തന്നെ വന്നാലും ഗോളടിക്കണം എന്നതാണ് സുസുകിയുടെ ലക്ഷ്യം. കാരണം ഫൈനലില്‍ ഗോളടിച്ചില്ലെങ്കില്‍ എല്ലാവരും തന്നെ മറക്കുമെന്ന ഭയം സുസുകിയെ വേട്ടയാടുന്നുണ്ട്.

രണ്ടാം കിരീടം ലക്ഷ്യമിട്ട് റയല്‍..

രണ്ടാം കിരീടം ലക്ഷ്യമിട്ട് റയല്‍..

2014 ല്‍ മൊറോക്കോയില്‍ നടന്ന ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡായിരുന്നു ചാമ്പ്യന്‍മാര്‍. ഫൈനലില്‍ അര്‍ജന്റീനയില്‍ നിന്നുള്ള സാന്‍ ലോറെന്‍സോയെ 2-0ന് തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്‍മാര്‍ സ്‌പെയ്‌നില്‍ നിന്ന് തന്നെയുള്ള ബാഴ്‌സലോണയാണ്. വീണ്ടും കിരീടം സ്‌പെയ്‌നിലേക്ക് വരുമോ? അതോ, ആദ്യമായി ഏഷ്യ ചാമ്പ്യന്‍മാരാകുമോ?

Story first published: Saturday, December 17, 2016, 9:32 [IST]
Other articles published on Dec 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+