Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകക്കപ്പിന്റെ ആവേശമേറ്റുവാങ്ങി കളമശേരി

കളമശേരി: റഷ്യയിൽ തുടങ്ങിയ ലോകക്കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിനെ സ്വീകരിക്കാൻ കളമശേരിയുടെ മുക്കും മൂലയും ഒരുങ്ങി. വലിയ ആഹ്‌ളാദാരവങ്ങളുമായി കളി കാണാനൊരുക്കിയ ബിഗ് സ്ക്രീനിന് മുന്നിലേക്ക് യുവാക്കൾക്കൊപ്പം കളിക്കമ്പക്കാരായ നാട്ടുകാരും എത്തി.

ഗ്ലാസ് കോളനിയിൽ പ്രതീക്ഷ ക്ലബ് ഒരുക്കിയ ഹാളിലാണ് നാട്ടുകാർ ലോകക്കപ്പ് ടൂർണ്ണമെന്ന് കാണുക. കളി തുടങ്ങുന്നതിന് മുന്നോടിയായി പ്രമുഖ ടീമുകളുടെ ജഴ്സിയണിഞ്ഞ യുവാക്കൾ ബാന്റ് മേളത്തോടെ ഗ്ലാസ് കോളനി ചുറ്റിയാണ് ഹാളിലെത്തിയത്.

kalamassery

ഹാളിൽ സ്ഥാപിച്ച ബിഗ് സ്ക്രീൻ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി എസ് സന്ദീപ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി ടി രതീഷ്, സി ഡി സുധാകരൻ, അഡ്വ. ശ്രീനിജൻ, സി എസ് അനീഷ് തുടങ്ങിയവർ സംസാരിച്ചു.

കുസാറ്റ് കോളനിയിൽ തകിൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പന്തലിൽ സ്ഥാപിച്ച ബിഗ് സ്ക്രീൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി എസക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. റോക്ക് വെൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലും ലോകകപ്പ് വരവേൽപ്പ് നടത്തി. കൺസിലർ ബിജു മോഹൻ നേതൃത്വം നൽകി.

Story first published: Friday, June 15, 2018, 13:22 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+