Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസ്സിയെന്ന് കക്ക; കാരണവും വെളിപ്പെടുത്തി താരം

റിയോ ഡി ജനെയ്‌റോ: ലയണല്‍ മെസ്സിയോ ക്രിസ്റ്റിയാനോ റൊണള്‍ഡോയോ ആരാണ് കേമനെന്നത് അത്ര എളുപ്പം പറയാന്‍ സാധിക്കാത്ത കാര്യമാണ്. ഇവരുടെ ആരാധകര്‍ തമ്മില്‍ എപ്പോഴും ഇത് സംബന്ധിച്ച തര്‍ക്കവുമുണ്ട്. ഇപ്പോഴിതാ ഇവരിലാരാണ് ഏറ്റവും മികച്ചവനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ താരം കക്ക. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സഹതാരം ആയിരുന്നെങ്കിലും റൊണാള്‍ഡോയേക്കാള്‍ പ്രിയപ്പെട്ടവന്‍ മെസ്സിയാണെന്നാണ് കക്ക പറയുന്നത്. ഞാന്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. എന്നാല്‍ ഏറ്റവും മികച്ചവന്‍ മെസ്സിയാണെന്നാണ് എന്റെ അഭിപ്രായം. ഫിഫ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കക്ക പറഞ്ഞു. മെസ്സി ബുദ്ധിമാനായ കളിക്കാരനാണ്. അദ്ദേഹം കളിക്കുന്ന ശൈലിയാണ് അദ്ദേഹത്തെ പ്രതിഭയാക്കുന്നത്.

എന്നാല്‍ റൊണാള്‍ഡോ യന്ത്രം പോലെയാണ്. വേഗവും ശക്തിയും കരുത്തും ഉപയോഗിച്ചാണ് റൊണാള്‍ഡോയുടെ കളി. മനക്കരുത്തിലും റൊണാള്‍ഡോ കരുത്തനാണ്. ജയിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. ഇതാണ് റൊണാള്‍ഡോയുടെ ഏറ്റവും നല്ല ഗുണവും. ലോകത്തിലെ മികച്ച അഞ്ച് താരങ്ങളെടുത്താല്‍ ഇവര്‍ രണ്ടുപേരുമുണ്ടാകും. ഇവര്‍ രണ്ടുപേരും ഒരു കാലഘട്ടത്തില്‍ കളിക്കുന്നത് കാണാന്‍ സാധിച്ചത് ഭാഗ്യമാണ് - കക്ക പറഞ്ഞു. ബ്രസീലിന്റെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ കക്ക 2016ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. സാവോ പൗലോ, എസി മിലാന്‍, റയല്‍ മാഡ്രിഡ് ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

kaka

ബാഴ്‌സലോണ താരമായ മെസ്സിയും ക്ലബ്ബ് ഭാരവാഹികളും തമ്മിലുള്ള ഭിന്നത അടുത്തിടെ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് രാജ്യവ്യാപകമായി പടര്‍ന്നതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ക്ലബ്ബുകള്‍ നേരിടുന്നത്. ഈ അവസരത്തില്‍ മുന്‍നിര താരങ്ങളുടെ പ്രതിഫലം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിനോട് മെസ്സിക്ക് വിയോജിപ്പുണ്ടെന്നും ഇതിനെച്ചൊല്ലി ക്ലബ്ബ് മാനേജ്‌മെന്റുമായി മെസ്സിയ്ക്കുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളല്‍ വീണുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ മെസ്സിക്ക് താല്‍പര്യമുണ്ടെങ്കില്‍ ബാഴ്‌സലോണ വിടാമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോയെ ടീം ഒഴിവാക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റൊണാള്‍ഡോയെപ്പോലൊരു വമ്പന്‍ താരത്തെ വില്‍ക്കുകയല്ലാതെ യുവന്റസിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. കാരണം കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. സീരി എ അടക്കമുള്ള എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ക്ലബ്ബുകള്‍ നിര്‍ബന്ധിതരാവുകയാണ്.

Story first published: Saturday, April 4, 2020, 17:32 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+