വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യക്കാര്‍ കബഡി ഇറക്കി; ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഇറക്കുമതി ചെയ്യാന്‍ ഓസീസ്

സിഡ്‌നി: പെര്‍ത്തിലെ കെന്റ് സ്ട്രീറ്റില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരായ എഴുപതോളം യുവാക്കള്‍ ഒത്തുചേരുന്ന ഒരു ഇടമുണ്ട്. കബഡി ക്ലബാണ് ഈ ഇടം. നാടിന്റെ ഹരമായ കബഡി കളിക്കാനായി ഇവര്‍ പെര്‍ത്ത് കബഡി ക്ലബും രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് ക്ലബ്ബുകളുമായി മത്സരങ്ങളും നടത്തിവരുന്നു. ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ പതിനായിരത്തോളം ആളുകള്‍ കബഡി മത്സരങ്ങള്‍ കാണാനെത്തുന്നുമുണ്ട്. ഇന്ത്യന്‍ സമൂഹം ഓസ്‌ട്രേലിയന്‍ മണ്ണില്‍ കബഡി കളിക്കുന്നത് കണ്ട് അവരുടെ ദേശത്തെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് ഇനമായ ഓസീ റൂള്‍സ് ഫുട്‌ബോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ മാത്രമാണ് എഎഫ്എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഫുട്‌ബോള്‍ കളിക്കുന്നതെന്ന് റിച്ച്മണ്ട് ഫുട്‌ബോള്‍ ക്ലബ് സിഇഒ ബ്രണ്ടണ്‍ ഗെയില്‍ വ്യക്തമാക്കി. മെല്‍ബണിലെ ഇന്ത്യന്‍ സമൂഹത്തെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇന്ത്യയില്‍ കളിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് ഗുണകരമാകും, ഗെയില്‍ കൂട്ടിച്ചേര്‍ക്കുന്നു. കബഡിയാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ തങ്ങളുടെ മണ്ണുമായുള്ള ബന്ധം തുടരാന്‍ സഹായിക്കുന്ന പ്രധാന വിനോദം.

afl

അതുകൊണ്ടുതന്നെ മെല്‍ബണില്‍ മാത്രം 11000 രജിസ്‌റ്റേര്‍ഡ് താരങ്ങളാണുള്ളത്. ഇന്ത്യയില്‍ പ്രാദേശികമായി നടന്ന കബഡിയില്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ഓരോ സീസണിലും 45 കോടി പ്രേക്ഷകര്‍ കാണുന്നതായാണ് കണക്ക്. സമാനമായ രീതിയില്‍ തങ്ങളുടെ രാജ്യത്തെ ഫുട്‌ബോളിനും പ്രശസ്തിയും പ്രേക്ഷകരും സിദ്ധിക്കണമെന്നതാണ് എഎഫ്എല്‍ അധികൃതരുടെ മോഹം. പല മുന്‍ എഎഫ്എല്‍ താരങ്ങളും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് ഇന്ത്യയില്‍ കബഡി കളിക്കാന്‍ എത്തിയിട്ടുമുണ്ട്.

ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഘടകങ്ങളുള്ള എഎഫ്എല്‍ ഇന്ത്യയിലെത്തിക്കാനാണ് ഓസ്‌ട്രേലിയന്‍ അധികൃതരുടെ നീക്കം. ഇതിനായി വിക്ടോറിയ ഗവണ്‍മെന്റ് വ്യാപാര സംഘം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കബഡിയുടെ സഹായത്തോടെ ഈ ഗെയിം വളര്‍ത്താനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.

Story first published: Wednesday, May 9, 2018, 8:56 [IST]
Other articles published on May 9, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X