Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസിനായി സ്ഥിരകരാറിൽ ഒപ്പിട്ട് ഡഗ്ലസ് കോസ്റ്റ

ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയെ സ്ഥിരകരാറിലൂടെ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് സ്വന്തമാക്കി.ബയേൺ മ്യൂണിക്ക് താരമായിരുന്ന കോസ്റ്റ ലോൺ അടിസ്ഥാനത്തിലാണ് ഈ സീസണിൽ യുവന്റസിനായി കളത്തിലിറങ്ങിയത്.കഴിഞ്ഞ സമ്മറിൽ ലോൺ തുകയായി ആറ് മില്യൺ യൂറോയ്ക്കാണ് താരം യുവന്റസിലേക്കെത്തിയത്.40 മില്യൺ പർച്ചേസ് ക്ളോസ് തുകകൂടെ നൽകിയാണ് താരത്തെ 2022 വരെ യുവന്റസ് ക്ലബ്ബിൽ സ്ഥിരമാക്കിയത്.

മാസിമിലിയാനോ അലെഗ്രിയുടെ പ്രധാന കളിക്കാരിൽ ഒരാളാണ് ഡഗ്ലസ് കോസ്റ്റ.ഈ സീസണിലെ താരത്തിന്റെ മികച്ച പ്രകടനം പല വമ്പൻ ക്ലബ്ബുകളുടെയും ശ്രദ്ധയിൽ പെട്ടിരുന്നു.

douglascosta

കൂടാതെ ആഴ്‌സണലിൽ നിന്നും പി.എസ്.ജിയിൽ നിന്നും വൻ ഓഫറുകൾ താരത്തിനെ തേടിയെത്തിയിരുന്നു.തുടർച്ചയായി എട്ടാമത്തെ ലീഗ് കിരീടം ലക്ഷ്യമിടുന്ന യുവന്റസിന് ഈ കരാർ വലിയൊരു മുതൽകൂട്ടാകും.യുവന്റസിന് വേണ്ടി 47 മത്സരങ്ങൾ കളിച്ച കോസ്റ്റ 14 അസിസ്റ്റുകൾക്കൊപ്പം ആറ് ഗോളുകളും നേടിയിട്ടുണ്ട്.കൂടാതെ സീരിയ എ യിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഡ്രിബിൾ (116) നടത്തിയ താരവും കോസ്റ്റയാണ്.

ബ്രസീലിയൻ ക്ലബ്ബായ നോവോ ഹാംബർഗോയിലൂടെ കളിച്ചുവളർന്ന കോസ്റ്റ 2008 ബ്രസീലിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായ ഗ്രീമിയോയിലേക്കെത്തി,തുടർന്ന് യുക്രേനിയൻ ക്ലബ്ബായ ഷക്തർ ഡൊണേറ്സ്കിലേക്ക് ചേക്കേറി.ഷക്തറിനുവേണ്ടി 159 മത്സരങ്ങൾ കളിച്ച കോസ്റ്റ 35 ഗോളുകളും നേടിട്ടുണ്ട്.2014 മുതൽ ദേശിയ ടീമിൽ അംഗമായ കോസ്റ്റ റഷ്യൻ ലോകകപ്പിനുള്ള ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

Story first published: Friday, June 8, 2018, 10:03 [IST]
Other articles published on Jun 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+