Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് തോല്‍വി: സാറിയെ പുറത്താക്കി യുവന്റസ്, ആന്ദ്രേ പിര്‍ലോ പുതിയ കോച്ച്

ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിയോണോട് തോറ്റ് പുറത്തായതിന് പിന്നാലെ പരിശീലകന്‍ മൗറീസ്യോ സാറിയെ പുറത്താക്കി യുവന്റസ്. ഇത്തവണ സീരി എ കിരീടം നേടിക്കൊടുക്കാന്‍ സാറിക്ക് സാധിച്ചിരുന്നെങ്കിലും ടീമിന്റെ ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിബാല തുടങ്ങിയ മികച്ച താരങ്ങള്‍ നിരവധിയുണ്ടായിട്ടും ക്ലബ്ബിന് മുന്നേറാന്‍ കഴിയാത്തത് സാറിയുടെ തന്ത്രങ്ങളുടെ പിഴവാണെന്ന് നേരത്തെ മുതല്‍ ആക്ഷേപമുണ്ടായിരുന്നു.

പ്രീ ക്വാര്‍ട്ടറില്‍ രണ്ടാം പാദത്തില്‍ 2-1ന് വിജയിച്ചെങ്കിലും ആദ്യ പാദത്തില്‍ 1-0ന് വിജയിച്ച ലിയോണ്‍ എവേ ഗോളിന്റെ ബലത്തില്‍ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കുകയായിരുന്നു. തോല്‍വിക്ക് ശേഷം സാറിയെ ഉന്നം വെച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പ്രതികരിച്ചിരുന്നു. സീസണില്‍ 52 ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചെങ്കിലും ക്ലബ്ബിലെ സഹതാരങ്ങളുടെയും പരിശീലകന്റെയും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. 2019ല്‍ ചെല്‍സിയില്‍ നിന്നാണ് സാറി യുവന്റസിലെത്തിയത്.

mauriziosarri

ചെല്‍സിയില്‍ ഒരു വര്‍ഷം മാത്രം പ്രവര്‍ത്തിച്ച അദ്ദേഹം യുവന്റസിലേക്കെത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നുവെങ്കിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുണ്ടെങ്കിലും ഒന്നും യുവന്റസിനൊപ്പം ഫലം കണ്ടില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിച്ചെന്നും ഇനി പുനര്‍ചിന്തയാണ് ആവിശ്യമെന്നും ടീമിന്റെ വളര്‍ച്ചയാണ് എവിടെയാണോ പിഴവ് അത് കണ്ടെത്തി മാറ്റണമെന്നും റൊണാള്‍ഡോ അഭിപ്രായപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സാറിയുടെ കസേര തെറിച്ചത്.

സാറിയുടെ പകരക്കാരനെയും യുവന്റസ് പ്രഖ്യാപിച്ചു. മുന്‍ യുവന്റസ് താരമായിരുന്ന ആേ്രന്ദ പിര്‍ലോയെയാണ് യുവന്റസ് പുതിയ പരിശീലകനായി നിയമിച്ചത്. യുവന്റസ് അണ്ടര്‍ 23 ടീം പരിശീലകനായിരുന്ന പിര്‍ലോയെ സീനിയര്‍ ടീം പരിശീലകനായി നിയമിക്കുകയായിരുന്നു. ടീമിലെ താരങ്ങളെ അടുത്തറിയാവുന്ന പിര്‍ലോയ്ക്ക് ഇറ്റലിയിലെ സാഹചര്യങ്ങളും വളരെ പരിചിതമാണ്.

മികച്ച ടീമിനെ കെട്ടിപ്പടുത്ത് യുവന്റസിന് പുതുജീവന്‍ നല്‍കാന്‍ പിര്‍ലോയ്ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്റര്‍ മിലാന്‍,എസി മിലാന്‍,ബ്രസീയ ക്ലബ്ബുകള്‍ക്കുവേണ്ടിയെല്ലാം 41കാരനായ പിര്‍ലോ കളിച്ചിട്ടുണ്ട്. 2011-2015വരെ യുവന്റസില്‍ കളിച്ച പിര്‍ലോ 119 മത്സരത്തില്‍ നിന്ന് 16 ഗോളും നേടിയിട്ടുണ്ട്. 2002 മുതല്‍ ഇറ്റലി ടീമിന്റെ മധ്യനിരയിലെ സാന്നിധ്യമായിരുന്ന പിര്‍ലോ 116 മത്സരത്തില്‍ നിന്ന് 13 ഗോളും നേടി.

Story first published: Sunday, August 9, 2020, 11:10 [IST]
Other articles published on Aug 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+