Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം പ്രശ്‌നമല്ല; ബഫണുമായി കരാര്‍ പുതുക്കാനൊരുങ്ങി യുവന്റസ്

ടുറിന്‍: ഇറ്റാലിയന്‍ വെറ്ററന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണുമായി കരാര്‍ പുതുക്കാനൊരുങ്ങി യുവന്റസ്. 41കാരനായ ബഫണ് നിലവിലെ സാഹചര്യത്തില്‍ രണ്ട് വര്‍ഷം കൂടി ഇതേ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുമെന്നാണ് യുവന്റസ് കോച്ച് മൗറീസ്യോ സാറിയുടെ അഭിപ്രായം. പ്രായം തളര്‍ത്താത്ത പോരാളിയായി ഗോള്‍വലയ്ക്ക് മുന്നില്‍ ബഫണ്‍ വീണ്ടും വിസ്മയം തീര്‍ക്കുകയാണ്. മികച്ച ഫോമിലുള്ള ബഫണ് ഒരു വര്‍ഷം കൂടി കരാര്‍ പുതുക്കി നല്‍കാനാണ് യുവന്റസ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോ സ്‌പോട്ടാണ് പുറത്തുവിട്ടത്. നിലവിലെ വിവരങ്ങള്‍ പ്രകാരം യുവന്റസിന്റെ ഓഫര്‍ ബഫണ്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. നേരത്തെ 43 വസയുവരെ ഫുട്‌ബോളില്‍ തുടരുമെന്ന തരത്തില്‍ ബഫണ്‍ സൂചന നല്‍കിയിരുന്നു. ഇറ്റാലിയന്‍ ദേശീയ ടീം നായകനായി തിളങ്ങിയ ബഫണ്‍ 2006ല്‍ ലോകകിരീടം ചൂടിയ ഇറ്റാലിയന്‍ ടീമിലും അംഗമായിരുന്നു.

gianluigibuffon

2001ല്‍ യുവന്റസുമായി കരാറിലെത്തിയ അദ്ദേഹം 2018വരെ യുവന്റസില്‍ തുടര്‍ന്നു. ഇക്കാലയളവില്‍ 509 മത്സരങ്ങള്‍ അദ്ദേഹം യുവയ്‌ക്കൊപ്പം കളിച്ചു. 2018ല്‍ യുവന്റസിനോട് വിടപറഞ്ഞ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെത്തിയെങ്കിലും അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചില്ല. പിഎസ്ജിയുടെ രണ്ടാം നമ്പര്‍ ഗോളിയായ ബഫണ് പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നു. ഇതോടെയാണ് 2019ല്‍ അദ്ദേഹം യുവന്റസിലേക്ക് മടങ്ങിയെത്തിയത്.

Story first published: Wednesday, October 30, 2019, 9:00 [IST]
Other articles published on Oct 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+