മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ കരുത്തരായ യുവെന്റസിനെ വീഴ്ത്തി ഫിയോറന്റീനയുടെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫിയോറന്റീനയുടെ ഹോം ഗ്രൗണ്ട് ജയം. മുപ്പത്തിനാലാം മിനുട്ടില്‍ മുന്‍ ബ്ലാക്‌ബേണ്‍ ഫോര്‍വേഡ് കാലിനിചിന്റെ ഗോളില്‍ ലീഡെടുത്ത ഫിയോറന്റീന രണ്ടാം പകുതിയില്‍ മിലന്‍ ബാദെലിന്റെ ഗോളില്‍ വിജയം ഉറപ്പിച്ചു. നാല് മിനുട്ടുകള്‍ക്ക് ശേഷം,അമ്പത്തെട്ടാം മിനുട്ടില്‍ ഗോണ്‍സാലോ ഹിഗ്വെയിനിലൂടെ യുവെന്റസ് ആദ്യ ഗോള്‍ മടക്കി. സമനിലക്കായി യുവെ പൊരുതിക്കളിച്ചെങ്കിലും പിന്നീട് ഗോള്‍ പിറന്നില്ല.
ആദ്യ പകുതിയില്‍ ഹിഗ്വെയിന്റെ ഷോട്ട് ബോക്‌സിനുള്ളില്‍ നിന്ന് മാക്‌സ് ഒലിവേര തടുത്തിട്ടത് ഹാന്‍ഡ് ബോള്‍ സംശയം ഉയര്‍ത്തി. യുവെന്റസ് പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

എ എസ് റോമ എവേ മാച്ചില്‍ ഏക ഗോളിന് ഉദിനിസെയെയും കാഗ്ലിയാരി 4-1ന് ജെനോവയെയും തോല്‍പ്പിച്ചു. ലാസിയോ, നാപോളി, സസോലോ ക്ലബ്ബുകളും ഹോംഗ്രൗണ്ടില്‍ മികച്ച വിജയം നേടി.
ലീഗ് ടേബിളില്‍ പത്തൊമ്പത് മത്സരങ്ങളില്‍ നാല്‍പ്പത്തഞ്ച് പോയിന്റുമായി യുവെന്റസാണ് മുന്നില്‍. ഇരുപത് മത്സരങ്ങളില്‍ നാല്‍പ്പത്തിനാല് പോയിന്റുള്ള റോമ രണ്ടാം സ്ഥാനത്ത്. നാല്‍പപ്‌ത്തൊന്ന് പോയിന്റുള്ള നാപോളിയാണ് മൂന്നാം സ്ഥാനത്ത്.
ഗോള്‍ നില
സസോലോ 4-1 പാലെര്‍മോ
സാംഡോറിയ 0-0 എംപോലി
നാപോളി 3-1 പെസ്‌കാര
ലാസിയോ 2-1 അറ്റ്‌ലാന്റ
കാഗ്ലിയാരി 4-1 ജെനോവ
ഫിയോറന്റീന 2-1 യുവെന്റസ്
ഉദിനിസെ 0-1 റോമ