Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാസിമിലിയാനോ അല്ലെഗ്രി യുവന്റസ് വിടുന്നു; യുവന്റസ് ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്

മിലാന്‍: തുടര്‍ച്ചയായ എട്ടാം തവണയും യുവന്റസ് ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായതിന്റെ പിന്നാലെ പരിശീലകന്‍ മാസിമിലിയോനോ അല്ലെഗ്രി ടീം വിടുകയാണെന്ന് പ്രഖ്യാപിച്ചു. 2014ല്‍ അന്റോണിയോ കോന്റെയ്ക്കുശേഷം ടീമിന്റെ ചുമതലയേറ്റെടുത്ത അല്ലെഗ്രിക്കു കീഴില്‍ ടീം അഞ്ചുതവണ തുടര്‍ച്ചയായി സീരി എ കിരീടം സ്വന്തമാക്കിയിരുന്നു.

massimilianoallegri

ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ ജേതാക്കളാക്കാന്‍ കഴിയാത്തതാണ് അല്ലെഗ്രിയുടെ തീരുമാനത്തിന് കാരണമെന്നാണ് സൂചന. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയിട്ടും ചാമ്പ്യന്‍സ് ലീഗില്‍ അല്ലെഗ്രി ഇത്തവണ ക്വാര്‍ട്ടര്‍ പുറത്തായിരുന്നു. നേരത്തെ അല്ലെഗ്രിക്ക് കീഴില്‍ യുവന്റസ് രണ്ട് തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയിരുന്നു. ഇത്തവണ ക്വാര്‍ട്ടര്‍പോലും കടക്കാനാകാത്തതില്‍ ടീം മാനേജ്‌മെന്റ് കടുത്ത നിരാശയിലാണ്.

അഞ്ച് സീരി എ കിരീടങ്ങള്‍ കൂടാതെ നാല് കോപ്പ ഇറ്റാലിയ കിരീടങ്ങള്‍, രണ്ട് സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരീടങ്ങളും അല്ലെഗ്രിക്കൊപ്പം ടീം നേടുകയുണ്ടായി. വരാനിരിക്കുന്ന സീസണില്‍ ആഴ്‌സണല്‍ താരം ആരോണ്‍ റംസി യുവന്റസിലെത്തുന്നുണ്ട്. കൂടുതല്‍ മികച്ച കളിക്കാര്‍ക്കൊപ്പം പുതിയ പരിശീലകനുമെത്തുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം തന്നെയാണ് യുവന്റസ് ലക്ഷ്യമിടുന്നത്.

Story first published: Saturday, May 18, 2019, 17:04 [IST]
Other articles published on May 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+