Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിബാല ഗോളില്‍ യുനൈറ്റഡിനെ വീഴ്ത്തി യുവന്റസ്... റയല്‍, ബയേണ്‍, റോമ, സിറ്റി മുന്നേറി

യുണൈറ്റഡിനെ വീഴ്ത്തി യുവന്റസ് | Oneindia Malayalam
1

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ യുവന്റസിന് ജയം. ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് യുനൈറ്റഡിനെ വീഴ്ത്തിയത്. 17ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍. യുവന്റസ് ജഴ്‌സിയില്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തിയ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ആദ്യ ഗോളിന് ചരടുവലിച്ച റൊണാള്‍ഡോയ്ക്ക് പക്ഷെ തന്റെ യഥാര്‍ഥ മികവ് ഈ മല്‍സരത്തില്‍ പുറത്തെടുക്കാനായില്ല.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിയുടെ ആദ്യ പകുതിയില്‍ യുവന്റസിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. അറ്റാക്കിങ് ഫുട്‌ബോളിലൂടെ അവര്‍ യുനൈറ്റഡ് പ്രതിരോധത്തെ കീറിമുറിച്ചു. ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയുടെ ചില തകര്‍പ്പന്‍ സേവുകളാണ് ഒന്നാംപകുതിയില്‍ യുവന്റസിന്റെ ലീഡ് ഒരു ഗോളിലൊതുക്കിയത്. ആദ്യപകുതിയില്‍ കണ്ട യുനൈറ്റഡിനെയല്ല രണ്ടാംപകുതിയില്‍ കണ്ടത്. തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ യുവന്റസിന്റെ ശക്തമായ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ പലപ്പോഴും യുനൈറ്റഡിന് കഴിഞ്ഞില്ല.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു കളിയില്‍ വലന്‍സിയയെ യങ് ബോയ്‌സ് 1-1നു കുരുക്കി. മറ്റു മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ജിയില്‍ 2-1ന് വിക്ടോറിയ പ്ലസനെയും എഎസ് റോമ 3-0ന് സിഎസ്‌കെഎ മോസ്‌കോയെയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ഷക്തര്‍ ഡൊണെസ്‌കിനെയും തോല്‍പ്പിച്ചു. ലിയോണ്‍- ഹോഫെന്‍ഹെയിം മല്‍സരം 3-3ന് സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് 2-0ന് എഇകെ ഏതന്‍സിനെയും അയാക്‌സ് 1-0ന് ബെന്‍ഫിക്കയെയും പരാജയപ്പെടുത്തി.

Story first published: Wednesday, October 24, 2018, 9:40 [IST]
Other articles published on Oct 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+