Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍ മിലാനെ വീഴ്ത്തി യുവെന്റസ് ഇറ്റലിയില്‍ കുതിച്ചു, എ സി മിലാന് തുടരെ നാലാം തോല്‍വി

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്റര്‍മിലാനെ കീഴടക്കി. എ സി മിലാന്‍ തുടരെ നാലാം മത്സരത്തിലും തോറ്റപ്പോള്‍ ലാസിയോ ഗോളിന്റെ ആറാട്ട് നടത്തി ജയിച്ചു കയറി. യുവെന്റസ് ജയം പിടിച്ചെടിക്കുന്നത് ചെല്‍സിയില്‍ നിന്ന് ലോണില്‍ എത്തിയ കൊളംബിയന്‍ താരംയുവാന്‍ കൊഡ്രാഡോയിലൂടെയാണ്. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന ഇന്റര്‍മിലാനെ വീഴ്ത്താന്‍ കൊഡ്രാഡോ ചെയ്തത് ഇരുപത്തഞ്ച് വാര അകലെ നിന്ന് തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ പരീക്ഷിക്കുകയാണ്.

ചെല്‍സി കോച്ച് അന്റോണിയോ കോന്റെ മത്സരം കാണാനുണ്ടായിരുന്നു. തന്റെ മുന്‍ ക്ലബ്ബ് യുവെന്റസ് ജയിച്ച് കയറിയത് ചെല്‍സി താരം കൊഡ്രാഡോയിലൂടെയാണെന്ന് കോന്റെ കാണുകയും ചെയ്തു. ലോണില്‍ പോയ കളിക്കാരെ തിരിച്ചുവിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ കോന്റെ യുവെന്റസ് താരത്തേയും തിരിച്ചുവിളിച്ചേക്കുമോ എന്ന് കാത്തിരുന്ന് കാണാം. യുവെന്റസ് കൊഡ്രാഡോയെ സ്ഥിരം കരാര്‍ നല്‍കി സ്വന്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

juventus

ലീഗില്‍ തുടരെ ഏഴ് ജയങ്ങളുമായി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്റര്‍മിലാനെ യുവെന്റസ് താത്കാലികമായി തളച്ചിടുകയാണ് ചെയ്തത്. ഇഞ്ചറി ടൈമില്‍ ഇന്ററിന്റെ ഇവാന്‍ പെരിസിച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. മത്സരം അത്യന്തം ആവേശകരവും. കഴിഞ്ഞ അഞ്ച് തവണയും ലീഗ് ചാമ്പ്യന്‍മാരായ യുവെന്റസ് ഈ ജയത്തോടെ ടേബിളില്‍ ഒന്നുകൂടി കരുത്താര്‍ജിച്ചു. ഇരുപത്തിരണ്ട് മത്സരങ്ങളില്‍ 54 പോയിന്റാണ് യുവെന്റസിനിപ്പോള്‍. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 23 മത്സരങ്ങളില്‍ 48 പോയിന്റ്.

സാംഡോറിയക്കെതിരെ ഹോംഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ എ സി മിലാന്‍ എഴുപതാം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ വീണു. മുരിയലാണ് കിക്ക് വലയിലെത്തിച്ചത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മിലാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ ജോസ് സോസക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരുമായാണ് മിലാന്‍ മത്സരം പൂര്‍ത്തിയാക്കിയത്. ലാസിിയോ എവേ മാച്ചില്‍ 6-2ന് പെസ്‌കാരയെ തകര്‍ത്തത് ശ്രദ്ധേയമായി.

ഗോള്‍ നില

മിലാന്‍ 0-1 സാംഡോറിയ

പെസ്‌കാര 2-6 ലാസിയോ

യുവെന്റസ് 1-0 ഇന്റര്‍മിലാന്‍

അറ്റാലന്റ 2-0 കാഗ്ലിയാരി

ചീവോ 0-0 ഉദിനിസെ

എംപോളി 1-1 ടൊറിനോ

ജെനോവ 0-1 സസോലോ

പാലെര്‍മോ 1-0 ക്രോട്ടന്‍

Story first published: Monday, February 6, 2017, 11:04 [IST]
Other articles published on Feb 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+