Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി... യുവന്റസിനും ബെന്‍ഫിക്കയ്ക്കും തകര്‍പ്പന്‍ ജയം...

ചാര്‍ലോറ്റ്/ഫിലാഡെല്‍ഫിയ (അമേരിക്ക): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിനും ബൊറൂസ്യ ഡോട്മുണ്ടിനും തോല്‍വി. ക്ലാസിക്ക് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസാണ് ബയേണിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം.

എന്നാല്‍, പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയാണ് വിജയകുതിപ്പ് തുടരുകയായിരുന്നു ഡോട്മുണ്ടിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെന്‍ഫിക്ക 4-3ന് ഡോട്മുണ്ടിനെ മറികടക്കുകയായിരുന്നു.

യുവന്റസിന്റെ ഹീറോയായി ഫവില്ലി...

യുവന്റസിന്റെ ഹീറോയായി ഫവില്ലി...

ഇരട്ട ഗോള്‍ നേടിയ ആന്ദ്രെ ഫവില്ലിയാണ് ബയേണിനെതിരേ യുവന്റസിന് മികച്ച വിജയം നേടിക്കൊടുത്തത്. 32, 40 മിനിറ്റുകളിലായിരുന്നു ഫവില്ലി യുവന്റസിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

വിജയത്തോടെ ബയേണിനെ മറികടന്ന് യുവന്റസ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒരു മല്‍സരത്തില്‍ നിന്ന് മൂന്ന് പോയി്്ന്റാണ് യുവന്റസിനുള്ളത്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റാണ് ബയേണിന്.

ബെന്‍ഫിക്കയുടെ ഗംഭീര തിരിച്ചുവരവ്...

ബെന്‍ഫിക്കയുടെ ഗംഭീര തിരിച്ചുവരവ്...

രണ്ട് ഗോളിനു പിന്നില്‍ നിന്നതിനു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഡോട്മുണ്ടിനെതിരേ ബെന്‍ഫിക്ക വിജയം കൈപിടിയിലൊതുക്കിയത്. ഇരട്ട ഗോള്‍ നേടിയ മാക്‌സിമിലാന്‍ ഫിലിപ്പാണ് ഡോട്മുണ്ടിന് ലീഡ് നേടിക്കൊടുത്തത്. 20, 22 മിനിറ്റുകളിലായിരുന്നു ഫിലിപ്പിന്റെ ഗോള്‍ നേട്ടം.

എന്നാല്‍, കളിയുടെ രണ്ടാംപകുതിയില്‍ ബെന്‍ഫിക്ക ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ആന്ദ്രെ അല്‍മെയ്ദ (51ാം മിനിറ്റ്), അല്‍ഫ സെമേേഡാ (69) എന്നിവരാണ് ബെന്‍ഫിക്കയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡോട്മുണ്ടിന്റെ സെര്‍ജിയോ ഗോമസിനും അലെക്‌സാണ്ടര്‍ ഇസാക്കിനുമാണ് ലക്ഷ്യംപിഴച്ചത്. ആന്ദ്രെസ് സമാരിയസിന് ലക്ഷ്യം പിഴച്ചെങ്കിലും മറ്റു നാല് താരങ്ങളും ഡോട്മുണ്ടിന്റെ വലകുലുക്കി ബെന്‍ഫിക്കയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

തോറ്റെങ്കിലും ഏഴ് പോയിന്റോടെ ഡോട്മുണ്ടാണ് പട്ടികയില്‍ തലപ്പത്ത്. രണ്ട് മല്‍സരങ്ങളില്‍ വിജയിച്ച ഡോട്മുണ്ടിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോറ്റതിനാല്‍ ഒരു പോയിന്റും ലഭിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തിലെ വിജയത്തോടെ ബെന്‍ഫിക്ക പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Thursday, July 26, 2018, 11:28 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+