Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലാല്‍സംഗക്കേസ്: ഗ്ലാമറിന് മങ്ങലേറ്റ് റൊണാള്‍ഡോ... യുവന്റസ് കൈവിടുമോ? ക്ലബ്ബിന്റെ വിശദീകരണം

മിലാന്‍: ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറില്‍ ആദ്യമായി വലിയ വിവാദത്തില്‍ കുടുങ്ങി ഗ്ലാമറിന് മങ്ങലേല്‍റ്റുനില്‍ക്കുകയാണ്. അമേരിക്കന്‍ യുവതിയാണ് ബലാല്‍സംഗ ആരോപണവുമായി അഞ്ചു തവണ ലോക ഫുട്‌ബോളറായ റോണോയ്‌ക്കെതിരേ രംഗത്തെത്തിയത്. 2009ല്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് താരം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അമേരിക്കന്‍ വംശജയായ കാതറിന്‍ മയോഗ്രയുടെ വെളിപ്പെടുത്തല്‍. ഇവരുടെ പരാതിയെത്തുയര്‍ന്നു പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

1

വിവാദങ്ങളിലകപ്പെട്ട റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പോര്‍ച്ചുഗല്‍ ടീമിലേക്കു പരിഗണിച്ചിരുന്നില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് താരം ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത്. റോണോയ്ക്ക് വിശ്രമം നല്‍കിയതാണെന്നാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന വിശദീകരണം. റഷ്യന്‍ ലോകകപ്പിനു ശേഷം താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല.

അതിനിടെ താന്‍ നിരപരാധിയാണന്നും ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് റൊണാള്‍ഡോ നേരത്തേ പ്രതികരിച്ചത്.ഇപ്പോള്‍ റൊണാള്‍ഡോയ്ക്കു പിന്തുണയുമായി വന്നിരിക്കുകയാണ് താരത്തിന്റെ ക്ലബ്ബായ യുവന്റസ്. റോണോയുടെ പ്രൊഫഷണലിസവും ആത്മാര്‍ഥതയുമെല്ലാം അദ്ഭുതപ്പെടുത്തുന്നതാണെന്നും പുതിയ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും യുവന്റസ് അറിയിച്ചു. ക്ലബ്ബിനോടും കളിയോടുമുള്ള റൊണാള്‍ഡോയുടെ ആത്മാര്‍ഥതയും പ്രൊഫഷണലിസവുമെല്ലാം യുവന്റസിലെ എല്ലാവരും പ്രശംസിക്കുന്നതാണ്. 10 വര്‍ഷം മുമ്പ് ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിന്റെ പേരില്‍ ഇതില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ക്ലബ്ബ് വിശദീകരിക്കുന്നു.

Story first published: Friday, October 5, 2018, 15:47 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+