Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന് കനത്ത തിരിച്ചടിയായി പ്രമുഖതാരം പരിക്കേറ്റ് പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടിയായി പരിക്ക്. മധ്യനിരതാരം ഫാബീന്യോയാണ് പരിക്കേറ്റ് പുറത്തായത്. ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ താരത്തിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. ലിവര്‍പൂളിന്റെ സമീപകാലത്തെ പല വിജയങ്ങള്‍ക്കും പിന്നില്‍ ഫാബീന്യോയുടെ മികവുറ്റ കളിയും പങ്കുവഹിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരെ 1-1 എന്ന നിലയില്‍ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയിരുന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് ഫാബീന്യോയുടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. ഇതേതുടര്‍ന്ന് വൈനാള്‍ഡത്തെ പകരക്കാരനാക്കുകയായിരുന്നു. ഫാബീന്യോയുടെ പരിക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് മത്സരശേഷം ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. എളുപ്പം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

fabinho

പരിക്കിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാല്‍ക്കുഴയ്ക്ക് കഠിനമായ വേദനയുണ്ടെന്ന് ക്ലോപ്പ് പറഞ്ഞു. പരിക്ക് ഗുരുതരമായിരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം പരിക്കിന്റെ സ്വഭാവം മനസിലാകും. കളിക്കാരെല്ലാം ഫാബീന്യോയുടെ മടക്കത്തിനായാണ് കാത്തിരിക്കുന്നതെന്നും ക്ലോപ്പ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പിച്ചിട്ടില്ലാത്ത ലിവര്‍പൂളിന് അതിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുന്ന ലിവര്‍പൂളിന് ഫാബീന്യോയുടെ പരിക്ക് ആശങ്കപ്പെടുത്തുന്നതാണ്.

Story first published: Thursday, November 28, 2019, 15:16 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+