വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'മൗറീന്യോയെ ചിരിപ്പിക്കുകയാണ് തന്റെ ലക്ഷ്യം'; ട്രോളുമായി ലിവര്‍പൂള്‍ കോച്ച്

മിഷിഗണ്‍: ജൂണില്‍ നടന്ന പത്രസമ്മേളനത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ഹോസെ മൗറീന്യോ ആ ഗോളടിച്ച് തുടങ്ങിയത്. വേനല്‍ക്കാല ട്രാന്‍സ്ഫറിലൂടെ നാല് പുതിയ താരങ്ങളുടെ കൈമാറ്റം നടത്താന്‍ ലിവര്‍പൂള്‍ പൊടിച്ചത് 175 മില്ല്യണ്‍ പൗണ്ടാണ്. അതുകൊണ്ട് തന്നെ പ്രീമിയര്‍ കിരീടം നേടാനുള്ള സമ്മര്‍ദ്ദം ചുവന്ന ചെകുത്താന്‍മാരുടെ മാനേജറിന് മേലാണെന്നാണ് മൗറീന്യോ വിധിച്ചത്. എന്നാല്‍ മാഞ്ചസ്റ്റര്‍ മാനേജറുടെ ഈ അവകാശവാദം ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗെന്‍ ക്ലോപ് തള്ളി.

സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇരുടീമുകളും ശനിയാഴ്ച ഏറ്റുമുട്ടുന്നുണ്ട്. ഇതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് മൗറീന്യോയെ ക്ലോപ് തള്ളിയത്. എന്നുമാത്രമല്ല മൗറീന്യോയെ ചിരിപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്നും ജര്‍മ്മന്‍ കോച്ച് തമാശയായി പറഞ്ഞു. 'മൗറീന്യോയെ ഒന്ന് ചിരിപ്പിക്കുകയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗോള്‍. ഇത് എപ്പോഴും സംഭവിക്കില്ല', ക്ലോപ് വ്യക്തമാക്കി.

jurgenklopp

മാഞ്ചസ്റ്ററിനെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ലെന്നും ക്ലോപ് കൂട്ടിച്ചേര്‍ത്തു. ഇത് മാനസികമായുള്ള ഗെയിമൊന്നുമല്ല, സാധാരണ കാര്യമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ച് ആരും ചോദിച്ചില്ലെങ്കില്‍ സംസാരിക്കാനും ഉദ്ദേശമില്ല, ലിവര്‍പൂള്‍ കോച്ച് പറഞ്ഞു. നല്ല താരങ്ങളെ വാങ്ങിയത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണെന്നില്ല. മൗറീന്യോ എന്ത് പറയുന്നുവെന്നത് പ്രശ്‌നമല്ല, ഇത് സ്വതന്ത്ര ലോകമാണ് ആര്‍ക്കും എന്തും പറയാം. ട്രാന്‍സ്ഫറില്‍ നല്ല താരങ്ങള്‍ എത്തിയെന്ന് കരുതി ട്രോഫികള്‍ തനിയെ വന്നുചേരില്ല, ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗ് കിരീടം ചൂടിയില്ലെങ്കില്‍ ക്ലബില്‍ തന്റെ നില പരുങ്ങലിലാകുമെന്ന ആരോപണങ്ങളും ക്ലോപ് തള്ളി. മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ യുണൈറ്റഡിനെ നേരിടാനെത്തുന്നത്. മറുവശത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറെ പാടുപെട്ടാണ് എസി മിലാനെതിരെ വിജയം ചൂടിയത്.

Story first published: Saturday, July 28, 2018, 17:03 [IST]
Other articles published on Jul 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X