Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യര്‍ഗന്‍ ക്ലോപ്പ് അടുത്തകാലത്തൊന്നും ലിവര്‍പൂള്‍ വിടില്ല; കരാര്‍ ദീര്‍ഘമായി നീട്ടി

ലണ്ടന്‍: ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്റെ കരാര്‍ ക്ലബ്ബ് ദീര്‍ഘിപ്പിച്ചു. ഈ സീസണ്‍ ഒടുവില്‍ ക്ലോപ്പ് ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും 2024വരെ കരാര്‍ ദീര്‍ഘിപ്പിച്ച് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. 2016ലാണ് ക്ലോപ്പ് കരാര്‍ പുതുക്കിയത്. രണ്ടരവര്‍ഷത്തോളം കരാര്‍ ഉണ്ടെങ്കിലും പരിശീലകന്റെ മികവില്‍ സംതൃപ്തരായ മാനേജ്‌മെന്റ് അഞ്ചുവര്‍ഷത്തെ കരാര്‍ ആണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

ക്ലബ്ബിനെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളാക്കിയ ക്ലോപ്പ് ഇത്തവണ പ്രീമിയര്‍ ലീഗും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ലിവര്‍പൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. വമ്പന്‍ കളിക്കാരില്ലെങ്കിലും ടീമെന്ന നിലയില്‍ ഒരുമിപ്പിക്കാന്‍ ക്ലോപ്പിന് കഴിയുന്നു. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായി ലിവര്‍പൂളിന്റെ സംഘത്തെ മാറ്റിയെടുക്കാനും ക്ലോപ്പിന് കഴിഞ്ഞു.

jurgen klopp

മെയ്ന്‍സിലും ബൊറൂസിയ ഡോട്ട്മുണ്ടിലും ഏഴുവര്‍ഷത്തോളം പരിശീലകനായി ഉണ്ടായിരുന്ന ക്ലോപ്പ് ലിവര്‍പൂളില്‍ കരിയര്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2024വരെ ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ ബോബ് പെയ്സ്ലിക്കുശേഷം ഏറ്റവും കൂടുതല്‍കാലം ലിവര്‍പൂള്‍ പരിശീലകനാകുന്നയാളെന്ന ഖ്യാതിയും ഇദ്ദേഹത്തെ തേടിയെത്തും. ക്ലബ്ബുമായുള്ള കരാര്‍ നീട്ടുന്നതില്‍ ക്ലോപ്പ് സന്തോഷം പ്രകടിപ്പിച്ചു. പ്രീമിയര്‍ ലീഗ് സീസണ്‍ പാതിവഴി പിന്നിടുംമുന്‍പ് ഏറെ മുന്നിലെത്തിക്കഴിഞ്ഞ ലിവര്‍പൂള്‍ 30 വര്‍ഷത്തിനുശേഷം കിരീടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story first published: Saturday, December 14, 2019, 8:29 [IST]
Other articles published on Dec 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+