Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളാഘോഷം നടത്തിയ ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പിന് 7 ലക്ഷം രൂപ പിഴ

ലണ്ടന്‍: ലിവര്‍പൂള്‍ ഗോള്‍ നേടിയതിന്റെ ആഘോഷം നടത്തിയ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന് 8,000 പൗണ്ട്(ഏകദേശം 7 ലക്ഷം രൂപ) പിഴ വിധിച്ചു. എവര്‍ട്ടനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 96-ാം മിനിറ്റില്‍ ഡിവോക്ക് ഒറിഗി ഗോള്‍ നേടിയപ്പോള്‍ മൈതാനത്തേക്ക് ഓടിക്കയറിയാണ് ക്ലോപ്പ് ആഘോഷിച്ചത്. കളിസമയത്ത് പരിശീലകര്‍ മൈതാനത്ത് കടക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതേതുടര്‍ന്നാണ് പിഴ ശിക്ഷ വിധിച്ചത്.

പിഴ ലഭിച്ചതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് ക്ലോപ്പ് പറഞ്ഞു. ഇത്തരം ആഘോഷം തനിക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ്. പരിശീലകര്‍ക്ക് നിബന്ധനകളൊന്നുമില്ലെങ്കില്‍ ഓരോ കളിയിലും ഇത്തരം ആഘോഷം നടത്തുന്നത് കാണേണ്ടിവരും. ഇത് അത്ര വലിയ കുറ്റമാണെന്ന് ആരെങ്കിലും കരുതുമെന്ന് തോന്നുന്നില്ല. പിഴ താന്‍ ഒടുക്കും, അതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ക്ലോപ്പ് വ്യക്തമാക്കി.

klopp

ലിവര്‍പൂള്‍ മുന്നേറ്റതാരം റോബര്‍ട്ട് ഫിര്‍മീനോ ഫോമിലല്ലാത്തതിനെക്കുറിച്ചും ക്ലോപ്പ് പ്രതികരിച്ചു. ഇത് സാധാരണ കാര്യമാണെന്ന് ക്ലോപ്പിന്റെ മറുപടി. ഒരു കളിക്കാരന്റെ കരിയറിലൂടെ ഇത്തരം ദിവസങ്ങള്‍ കടന്നുപോകും. ഫിര്‍മീനോയുടെ ഫോമില്‍ ആകുലതകളില്ല. ടീം നന്നായി കളിക്കുന്നതിലാണ് കാര്യമെന്നും ക്ലോപ്പ് പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഇത്തവണ മികച്ച പ്രകടനം നടത്തുന്ന ലിവര്‍പൂള്‍ 39 പോയന്റുകളുമായി രണ്ടാം സ്ഥാനത്താണ്. 41 പോയന്റുകളുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

പ്രോ കബഡി ലീഗ്; ദബാംഗ് ദില്ലിക്ക് തുടര്‍ച്ചയായ മൂന്നാം വിജയം, ബംഗാളിനെ വീഴ്ത്തി ഹരിയാണ

Story first published: Thursday, December 6, 2018, 10:38 [IST]
Other articles published on Dec 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+