Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക് പ്രീക്വാര്‍ട്ടറില്‍, ലോകശ്രദ്ധയാകര്‍ഷിച്ചത് ഒരു അമേരിക്കന്‍ താരം

മ്യൂണിക്: ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന് വേണ്ടി ഗോള്‍ നേടുന്ന ആദ്യ യു എസ് താരം എന്ന റെക്കോര്‍ഡ് ജൂലിയന്‍ ഗ്രീന്‍ സ്വന്തമാക്കി. എഫ് സി ഓഗ്‌സ്ബര്‍ഗിനെ കീഴടക്കി ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോഴായിരുന്നു ജൂലിയന്‍ ഗ്രീന്‍ ആ ചരിത്ര ഗോള്‍ നേടിയത്. ഡിസംബറിന് ശേഷം ജൂലിയന്‍ ആദ്യമായിട്ടായിരുന്നു ബയേണിന്റെ ഫസ്റ്റ് ലൈനപ്പില്‍ ഇടം പിടിച്ചത്.

നാല്‍പ്പത്തൊന്നാം മിനുട്ടില്‍ തോമസ് മുള്ളറിന്റെ ക്രോസ് ബോള്‍ ഹെഡ് ചെയ്താണ് ജൂലിയന്‍ ഗോള്‍ നേടിയത്. യു എസ് ദേശീയ ടീം കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ ശ്രദ്ധ ജൂലിയനില്‍ പതിഞ്ഞു കഴിഞ്ഞു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമില്‍ ജൂലിയന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

juliangreen

ഓഗ്‌സ്ബര്‍ഗിനെതിരായ ബവേറിയന്‍ ഡെര്‍ബിയില്‍ രണ്ടാം മിനുട്ടില്‍ തന്നെ ബയേണ്‍ മ്യൂണിക് മുന്നിലെത്തി. ഫിലിപ് ലാമാണ് ഗോള്‍ നേടിയത്. അറുപത്തെട്ടാം മിനുട്ടില്‍ ജി ഡോംഗ് വോന്‍ ഓഗ്‌സ്ബര്‍ഗിന്റെ ഗോള്‍ നേടി. അവസാന മിനുട്ടില്‍ ഡേവിഡ് അലാബ ബയേണിന്റെ വിജയം ആധികാരികമാക്കി.

ഫെബ്രുവരിയില്‍ പരുക്കേറ്റ് കളം വിട്ട ബയേണ്‍ ഡിഫന്‍ഡര്‍ ഹോള്‍ഗര്‍ ബാഡ്സ്റ്റ്യുബര്‍ ജര്‍മന്‍ കപ്പില്‍ കളിക്കാനിറങ്ങി. ബൊറൂസിയ ഡോട്മുണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എഫ് സി യൂനിയനെ മറികടന്നപ്പോള്‍ എഫ് സി കൊളോണ്‍ 2-1ന് ടിഎസ്ജി 1899നെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി.

Story first published: Friday, October 28, 2016, 13:17 [IST]
Other articles published on Oct 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+