ലോകകപ്പിലെ കുതിപ്പിന് പിന്നാലെ മെക്‌സിക്കോയുടെ സൂപ്പര്‍കോച്ച് സ്ഥാനമൊഴിഞ്ഞു
മെക്‌സിക്കോ സിറ്റി: ലോകകപ്പില്‍ അത്ഭുതക്കുതിപ്പ് നടത്തിയ മെക്‌സിക്കോയുടെ പരിശീലകന്‍ യുവാന്‍ കാര്‍ലോസ് ഒസോരിയോ സ്ഥാനമൊഴിഞ്ഞു. 2015ല്‍ സ്ഥാനമേറ്റ കൊളംബിയക്കാരനായ പരിശീലകന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചശേഷമാണ് പുറത്തേക്ക് പോകുന്നത്. റഷ്യ ലോകകപ്പില്‍ ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിക്കാന്‍ ഒസോരിയോയ്ക്ക് കഴിഞ്ഞിരുന്നു.
മെക്‌സിക്കന്‍ ആരാധകര്‍ക്കും പണ്ഡിറ്റുമാര്‍ക്കും അത്ര ഇഷ്ടമുള്ള പരിശീലകനായിരുന്നില്ല ഒസോരിയോ. ടീം മത്സരങ്ങള്‍ ജയിക്കുമ്പോഴും ഒസോരിയോയെ പുറത്താക്കണമെന്ന് പലരും മുറവിളകൂട്ടി. എന്നാല്‍, റഷ്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയെ 1-0ത്തിന് അട്ടിമറിച്ചതോടെ വിമര്‍ശകര്‍ വായടക്കുകയായിരുന്നു.

ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒസോരിയോയ്ക്ക് കരാര്‍ നീട്ടിനല്‍കാന്‍ മെക്‌സിക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുക്കമായിരുന്നു. എന്നാല്‍, അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. തനിക്ക് പിന്തുണ നല്‍കി കളിക്കാര്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒസോരിയോ നന്ദി പറഞ്ഞു.
ലോകപ്പില്‍ ജര്‍മനിയെയും സൗത്ത് കൊറിയയെയും തോല്‍പ്പിച്ച മെക്‌സിക്കോ സ്വീഡനോട് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റിരുന്നു. പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റ് പുറത്താവുകയും ചെയ്തു. ലോകകപ്പില്‍ ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത മെക്‌സിക്കോയ്ക്ക് മികച്ച പിന്തുണയാണ് ആരാധകരില്‍നിന്നും ലഭിച്ചത്. ടീമിന്റെ ഫോര്‍മേഷനുകളിലും കളിയിലെ വേഗതയ്ക്കും ഫുട്‌ബോള്‍ വിദഗ്ധരും കൈയ്യടി നല്‍കി. മെക്‌സിക്കോയില്‍ നിന്നും പോയശേഷം യൂറോപ്പിലെ ഏതെങ്കിലും ഒരു ക്ലബ്ബിന്‍രെ പരിശീലകനാകുകയാണ് ഒസോരിയോയുടെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications