For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ടോട്ടനത്തില്‍ അഴിച്ചുപണിക്കൊരുങ്ങി മൗറീന്യോ; ഇബ്രാഹിമോവിച്ച് എത്തിയേക്കും

ലണ്ടന്‍: പരിശീലകനായി സ്ഥാനമേറ്റടുത്തതിന്റെ പിന്നാലെ സൂപ്പര്‍ കോച്ച് മൗറീന്യോ ടോട്ടനം ഹോസ്പറില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. പ്രമുഖ താരങ്ങളെ ടീമിലെത്തിച്ചും നിലവിലെ കളിക്കാരെ ഒഴിവാക്കിയുമാകും മൗറീന്യോയുടെ അഴിച്ചുപണി. ഇതിന്റെ ഭാഗമായി സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ ടീമിലെടുക്കാന്‍ മൗറീന്യോ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ലീഗില്‍ നിന്നും വിടുതല്‍ വാങ്ങിയ സ്ലാട്ടന്‍ മിലാനിലേക്ക് പോവുകയാണെന്ന് സൂചനയുണ്ടായിരുന്നു.

ജനുവരിയിലെ ട്രാന്‍ഫര്‍ വിപണിയില്‍ കാര്യമായി ഇറങ്ങാനാണ് മൗറീന്യോയുടെ പദ്ധതി. നേരത്തെ സമ്മര്‍ കൈമാറ്റ വിപണയില്‍ കൈപൊള്ളിയത് ടോട്ടനത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12 കളികളില്‍ 14 പോയന്റുമായി 14-ാം സ്ഥാനത്തുള്ള ടോട്ടനത്തെ ആദ്യ നാലില്‍ എത്തിക്കുകയെന്നതാകും മൗറീന്യോയുടെ പ്രധാന ചുമതല. ഹാരി കെയ്ന്‍ ഫോമിലല്ലാത്തതിനാല്‍ മികച്ചൊരു സ്‌ട്രൈക്കറെ ടീമിലെത്തിച്ചേക്കും.

josemourinho

നേരത്തെ ഇന്റര്‍മിലാനിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഇബ്രാഹിമോവിച്ച് മൗറീന്യോയുടെ ടീമിലുണ്ടായിരുന്നു. കെയ്‌നിന്റെ പകരക്കാരനായാകും സ്ലാട്ടന്റെ വരവ്. പ്രായമേറിയെങ്കിലും സ്ലാട്ടന്റെ ഗോളടിമികവിന് മങ്ങലേറ്റിട്ടില്ല. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് ആഞ്ചലസ് ഗാലക്‌സിക്കുവേണ്ടി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018ലും 2019ലും എംഎല്‍എസ്സിലെ മികച്ച താരവും ഇബ്രാഹിമോവിച്ചായിരുന്നു.

Story first published: Friday, November 22, 2019, 9:41 [IST]
Other articles published on Nov 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+