Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ടീമിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല; സ്വന്തം ടീമിനെതിരെ ആഞ്ഞടിച്ച് യുണൈറ്റഡ് കോച്ച് മൗറീന്യോ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെതിരെ പരിശീലകന്‍ ഹോസെ മൗറീന്യോ. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വോള്‍വസിനോട് 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് പരിശീലകന്‍ സ്വന്തം ടീമിനെതിരെ രംഗത്തെത്തിയത്. താന്‍ ആഗ്രഹിക്കുന്ന രീതിയിലല്ല ടീം കളിക്കുന്നതെന്നും കളിക്കാരുടെ മനോഭാവം മാറണമെന്നും അദ്ദേഹം തുറന്നടിച്ചു.

josemourinho

സീസണില്‍ ആറു കളികളില്‍ നിന്നും 10 പോയന്റാണ് യുണൈറ്റഡിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ 8 പോയന്റ് പിന്നിലുള്ള യുണൈറ്റഡ് ഇത്തവണയും പ്രീമിയര്‍ ലീഗ് കിരീടം നേടുകയില്ലെന്ന് ഉറപ്പിക്കുന്ന തുടക്കമാണ് കാഴ്ചവെച്ചത്. രണ്ടു തോല്‍വിയും ഒരു സമനിലയും വഴങ്ങിയ ടീമിനെതിരെ മുന്‍ കളിക്കാരും ആരാധകരും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നുമുണ്ട്.

യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ രോഗമുക്തി നേടി കളികാണാനെത്തിയെങ്കിലും വിജയത്തോടെ അദ്ദേഹത്തിന് വരവേല്‍പ് നല്‍കാന് ടീമിന് കഴിഞ്ഞില്ല. മോശം പ്രകടനമായിരുന്നു യുണൈറ്റഡിന്റേതെന്ന് പരിശീലകന്‍ പറഞ്ഞു. ഈ ടീമിനെ ഇഷ്ടപ്പെടാന്‍ കഴിയില്ല. താന്‍ ആഗ്രഹിക്കുന്ന കളിയാണ് വോള്‍വസ് പുറത്തെടുത്തത്. എല്ലാ കളികളിലും അതേ മനോഭാവത്തോടെ കളിക്കാന്‍ തന്റെ ടീമിനും കഴിയണം.

കളിക്കാര്‍ മാനസികമായാണ് മാറേണ്ടത്. ഇപ്പോഴത്തെ മനോഭാവം ടീമിനെ വിജയത്തിലെത്തിക്കില്ല. വോള്‍വസ് അവരര്‍ഹിക്കുന്ന മത്സരഫലം നേടി. ആദ്യ മിനിറ്റു മുതല്‍ അവര്‍ കളിയിലുണ്ട്. കളിയുടെ ഓരോ സെക്കന്റിലും അവര്‍ കളിക്കളത്തിലുണ്ടായിരുന്നു. അത്തരമൊരു കളിയാണ് തന്റെ ടീമില്‍ നിന്നും ആഗ്രഹിക്കുന്നത്. ലീഗില്‍ തിരിച്ചുവരേണ്ടതുണ്ടെന്നും അദ്ദേഹം കളിക്കാരെ ഓര്‍മിപ്പിച്ചു.

Story first published: Sunday, September 23, 2018, 14:36 [IST]
Other articles published on Sep 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+