Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് മൗറീഞ്ഞോക്ക് കട്ടക്കലിപ്പ്, പരിശീലിപ്പിച്ചവരില്‍ പ്രിയപ്പെട്ടവര്‍ ഇവര്‍!

സ്‌പെഷ്യല്‍ വണ്‍ എന്നാണ് ജോസ് മൗറീഞ്ഞോ എന്ന പരിശീലകന്‍ സ്വയം വിശേഷിപ്പിച്ചത്. തന്നെക്കാള്‍ മികച്ച ഫുട്‌ബോള്‍ പരിശീലകന്‍ വേറെയില്ലെന്ന് ശക്തമായി വാദിക്കുന്ന വ്യക്തി. അതിനെ തള്ളിക്കളയാന്‍ സാധിക്കാത്ത കോച്ചിംഗ് കരിയര്‍ പോര്‍ച്ചുഗീസുകാരന് സ്വന്തമായിട്ടുണ്ട്. എവിടെയോ കിടന്നിരുന്ന എഫ് സി പോര്‍ട്ടോയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി. ഒന്നുമല്ലാതിരുന്ന ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. അപ്രസക്തരെന്ന് കരുതപ്പെട്ട ഇന്റര്‍മിലാനെ യൂറോപ്പിലെ രാജാക്കന്‍മാരാക്കി. ബാഴ്‌സയുടെ കുതിപ്പ് അവസാനിപ്പിച്ച് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് കിരീടം തിരിച്ചുപിടിച്ചു. ഇങ്ങനെ വീരഗാഥകള്‍ ഏറെയുണ്ട് മൗറീഞ്ഞോക്ക് പറയാന്‍.

1

കളിക്കാരെ തന്റെ വരുതിയില്‍ കൊണ്ടു വരുന്ന പരിശീലകനാണ് മൗറീഞ്ഞോ. താന്‍ പരിശീലിപ്പിച്ചവരിലെ ഏറ്റവും മികച്ച പതിനൊന്ന് പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് മൗറീഞ്ഞോ ഒരു ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ആ ടീമില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഒരു താരം പോലുമില്ല. കോച്ചിംഗ് കരിയറില്‍ മൗറീഞ്ഞോ ഒട്ടും ക്ലച്ച് പിടിക്കാതെ പോയ ഇടമാണ് ഓള്‍ഡ്ട്രഫോര്‍ഡ്. അതേ സമയം, ആദ്യവര്‍ഷം തന്നെ കമ്മ്യൂണിറ്റി ഷീല്‍ഡ്, ഇഎഫ്എല്‍ കപ്പ്, യൂറോപ ലീഗ് എന്നിവ നേടാന്‍ മൗറീഞ്ഞോക്ക് സാധിച്ചിരുന്നു. അതിന് ശേഷമാണ് ആകെ കൈവിട്ട കളിയായത്. വെയിന്‍ റൂണി, സ്ലാറ്റന്‍ ഇബ്രാഹിമോവിച്, ഡേവിഡ് ഡി ഗിയ, പോള്‍ പോഗ്ബ എന്നിവരെ മൗറീഞ്ഞോ യുനൈറ്റഡില്‍ പരിശീലിപ്പിച്ചിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍യുനൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീമിലുണ്ട്.

2

റയലില്‍ ഒരുമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സെലക്ഷന്‍. റയലില്‍ രണ്ട് പേരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ വാര്‍ത്തയായിരുന്നു. ക്രിസ്റ്റ്യാനോ തന്നിഷ്ടക്കാരനാണെന്നാണ് മൗറീഞ്ഞോ പറഞ്ഞത്. പക്ഷേ, ടീം പ്രഖ്യാപിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയായിരുന്നു കരീം ബെന്‍സിമയും ഐകര്‍ കസിയസും സെര്‍ജിയോ റാമോസും വെസ്ലെ സ്‌നൈഡറും പുറത്തായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം എദെന്‍ ഹസാദും ദിദിയര്‍ ദ്രോഗ്ബയുമാണ് മുന്നേറ്റ നിരയില്‍. മധ്യനിരയില്‍ ക്ലോഡ് മക്കലെലെ, ഫ്രാങ്ക്‌ലംപാര്‍ഡ്, മെസുറ്റ് ഒസില്‍. ഡിഫന്‍സില്‍ റികാര്‍ഡോ കാര്‍വാലോയും ജോണ്‍ ടെറിയും ജാവിയര്‍ സനേറ്റിയും ആഷ്‌ലി കോളും. ഗോള്‍ കീപ്പര്‍ ചെല്‍സിയുടെ മുന്‍ താരം പീറ്റര്‍ ചെക്.

3

2004 ല്‍ പോര്‍ട്ടോയ്‌ക്കൊപ്പവും 2010 ല്‍ ഇന്റര്‍മിലാനൊപ്പവും മൗറീഞ്ഞോ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോള്‍ കട്ടക്ക് ഒപ്പമുണ്ടായിരുന്നവരാണ് കാര്‍വാലോയും സനേറ്റിയും. ക്ലോഡ് മക്കലെലെയും ലംപാര്‍ഡും ചെല്‍സിയില്‍ നിന്നുള്ള കൂട്ടാണ്. മെസുറ്റ് ഒസില്‍ റയല്‍ മാഡ്രിഡിലും. എന്നാല്‍, മൗറീഞ്ഞോ ഒസിലിന് വേഗത കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍, തന്റെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒസിലിനെ അദ്ദേഹം ഉള്‍പ്പെടുത്തുകയും ചെയ്തു.

4

റയലില്‍ മൗറീഞ്ഞോക്ക് കീഴില്‍ കളിച്ചപ്പോഴാണ് ക്രിസ്റ്റിയാനോ കൂടുതല്‍ ഗോളുകള്‍ നേടിയത്. 164 മത്സരങ്ങളില്‍ നിന്ന് 168 ഗോളുകള്‍ ആണ് ആ ഞെട്ടിപ്പിക്കുന്ന ഗോളടി കണക്ക്! 59 വയസുകാരനായ മൗറീഞ്ഞോ അവസാനമായി യൂറോപ്പില്‍ മേജര്‍ കിരീടം നേടിയിട്ട് പന്ത്രണ്ട് വര്‍ഷമായി. ഇറ്റലിയില്‍ എ എസ് റോമയുടെ പരിശീലകനാണിപ്പോള്‍. റോമയെ യൂറോപ കോണ്‍ഫറന്‍സ് ലീഗിന്റെ പ്രഥമ സീസണില്‍ തന്നെ ഫൈനലിലെത്തിക്കാന്‍ മൗറീഞ്ഞോക്ക് സാധിച്ചിട്ടുണ്ട്. ബുധനാഴ്ച ഫെയനൂര്‍ദിനെതിരെയാണ് ഫൈനല്‍. 2017 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യൂറോപ ലീഗ് കിരീടം നേടിക്കൊടുത്തതാണ് പോര്‍ച്ചുഗീസ് പരിശീലകന്റെ അവസാന മേജര്‍ കിരീടം.

5

പ്രതിരോധാത്മക ഫുട്‌ബോളിലൂടെ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന മൗറീഞ്ഞോയുടെ രീതി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ജയം ഒരു ഗോളിനായാലും ജയമാണ്. തോല്‍ക്കാന്‍ പാടില്ലെന്നതാണ് നിലപാട്. പ്രീമിയര്‍ ലീഗില്‍ ഒട്ടും ആകര്‍ഷകമല്ലാത്ത രീതിയിലാണ് മൗറീഞ്ഞോയുടെ ചെല്‍സി കളിച്ചിരുന്നത്. എന്നാല്‍, ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ എക്കാലത്തേയും മികച്ച പരിശീലകരുടെ ഗണത്തില്‍ മൗറീഞ്ഞോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Thursday, May 19, 2022, 11:05 [IST]
Other articles published on May 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+