Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിനോടും തോറ്റാല്‍ ചെല്‍സി കോച്ച് മൗറീന്യോ പുറത്തേക്ക്

ലണ്ടന്‍: സൂപ്പര്‍ കോച്ചെന്ന് ലോകം വാഴ്ത്തിയ പോര്‍ച്ചുഗലുകാരന്‍ ഹോസെ മൗറീന്യോയ്ക്ക് ഇപ്പോള്‍ നല്ലകാലമല്ല. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള മൗറീന്യോയുടെ ചെല്‍സി ഇപ്പോള്‍ തോല്‍വിയുടെ പടുകുഴിയിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെറും 10 കളികള്‍ക്കിടയില്‍ ചെല്‍സി തോറ്റത് അഞ്ചുകളികളില്‍. പോയന്റുനിലയിലാകട്ടെ 15ാം സ്ഥാനത്തും.

കളിക്കാരെ മാറിമാറി പരീക്ഷിച്ചിട്ടും തന്ത്രങ്ങള്‍ മാറ്റിയിട്ടും ടീമിനെ ജയം അകന്നു നില്‍ക്കുന്നത് ഉടമ റോമന്‍ അബ്രമോവിച്ചിനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില് ചെല്‍സി കോച്ചിനെ ഉടന്‍ പുറത്താക്കുമെന്നുറപ്പാണ്. 31ന് ലിവിര്‍പൂളുമായുള്ള മത്സരത്തിലെ റിസല്‍ട്ട് കോച്ചിന്റെ ഭാവികൂടി തീരുമാനിക്കുന്നതായിരിക്കും.

arsene-wenger-josemourinho

നിലവിലെ ഫോമില്‍ ചെല്‍സി തരംതാഴ്ത്തപ്പെട്ടേക്കുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് ഭയക്കുന്നു. കളിക്കാരുടെ ഫോം ആണ് തോല്‍വിക്ക് കാരണമായി കളിവിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ടീം വിട്ടുപോകാന്‍ താത്പര്യമില്ലെന്ന് മൗറീന്യോ പലവട്ടം ആവര്‍ത്തിച്ചുകഴിഞ്ഞു. സീസണ്‍ കഴിയുമ്പോഴേക്കും ചെല്‍സിയെ ആദ്യ നാലില്‍ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

ജനുവരി സീസണില്‍ പുതിയ കളിക്കാരെ ടീമിലെടുക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. ടീമിന്റെ പ്രതിരോധവും മുന്നേറ്റനിരയും എല്ലാം ഫോമില്ലാതെ ഉഴലുകയാണ്. സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന് കോച്ചുമായുള്ള അഭിപ്രായവ്യത്യാസവും ടീമിനെ അലട്ടുന്നുണ്ട്. ഹസാര്‍ഡിനെ വിട്ടുപോകാന്‍ അനുവദിച്ച് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

Story first published: Tuesday, October 27, 2015, 9:04 [IST]
Other articles published on Oct 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+