For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ 2020; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൗറീന്യോയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: യൂറോ കപ്പ് 2020നുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഇംഗ്ലണ്ട് ടീമിന് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയുമായി ടോട്ടനം ഹോസ്പര്‍ പരിശീലകന്‍ ഹോസെ മൗറീന്യോ. ടോട്ടനത്തിന്റേയും ഇംഗ്ലണ്ടിന്റേയും മുഖ്യ സ്‌ട്രൈക്കറായ ഹാരി കെയ്‌നിന് യൂറോ കപ്പില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് മൗറീന്യോ സൂചന നല്‍കിയത്. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ കെയ്‌നിന് മാസങ്ങളോളം കളിക്കാനാകില്ല.

സതാംപ്ടണെതിരായ പ്രീമിയര്‍ ലീഗില്‍ മത്സരത്തിലായിരുന്നു കെയ്‌നിന് പരിക്കേറ്റത്. പേശിവലിനെ തുടര്‍ന്ന് പുറത്തേക്ക് പോയ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് ടോട്ടനം നേരത്തെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്ന താരത്തിന് കുറഞ്ഞത് മൂന്നു മാസത്തേക്ക് കളിക്കാനാകില്ലെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ആറുമാസത്തേക്കെങ്കിലും കളത്തില്‍നിന്നും താരത്തിന് വിട്ടുനില്‍ക്കേണ്ടിവന്നേക്കും.

jose mourinho

ആരും പ്രതീക്ഷിക്കാത്ത സൂചനയാണ് മൗറീന്യോ ഇപ്പോള്‍ പുറത്തുവിട്ടത്. ജൂണ്‍, ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പില്‍ കെയ്‌നിന് കളിക്കാന്‍ കഴിയുന്ന കാര്യം സംശയമാണെന്ന് മൗറീന്യോ വ്യക്തമാക്കി. അടുത്ത സീസണിന്റെ തുടക്കത്തിലും കെയ്‌നിന് മടങ്ങിവരാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്നും കോച്ച് പറയുന്നുണ്ട്. ഹാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞെന്നും ഇനി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്നും കെയ്ന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. യൂറോ യോഗ്യതാ മത്സരങ്ങളില്‍ ആകെ 12 ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ കെയ്ന്‍ ജൂണ്‍ 14 ക്രൊയേഷ്യയ്‌ക്കെതിരായ യൂറോ കപ്പ് മത്സരത്തില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Story first published: Wednesday, January 15, 2020, 8:29 [IST]
Other articles published on Jan 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+