Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; സിറിയയെ തോല്‍പ്പിച്ച് ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സിറിയയെ രണ്ടു ഗോളുകള്‍ക്കാണ് ജോര്‍ദാന്‍ തോല്‍പ്പിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ജോര്‍ദാന്‍ ആറു പോയന്റുമായി നോക്കൗട്ട് റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ജോര്‍ദാന്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. ഏഷ്യന്‍ കപ്പ് 2019ല്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി ജോര്‍ദാന്‍.

Asian Cup

കളിയുടെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 26-ാം മിനിറ്റില്‍ മൗസ സുലൈമാനും 43-ാം മിനിറ്റില്‍ താരീഖ് ഖത്താബും ജോര്‍ദാനുവേണ്ടി സ്‌കോര്‍ ചെയ്തു. ഗോള്‍ വീണതിനുശേഷവും മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ച സിറിയയ്ക്ക് ഒരുഗോള്‍പോലും തിരിച്ചടിക്കാനായില്ല. കളിയുടെ ഭൂരിഭാഗം സമയം കളി നിയന്ത്രിച്ചതും കൂടുതല്‍ പാസുകള്‍ കൈമാറിയതും സിറിയയാണ്.

സിറിയ 5 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും ഗോളായി മാറിയില്ല. അതേസമയം, ജോര്‍ദാന്‍ നാല് ഷോട്ടുകളില്‍ രണ്ടെണ്ണം ഗോളുകളാക്കി. ആദ്യ മത്സരത്തില്‍ പാലസ്തീനുമായി സമനിലയില്‍ പിരിഞ്ഞ സിറിയയക്ക് പ്രീക്വാര്‍ട്ടര്‍ പ്രവേശനം കീറാമുട്ടിയായി. അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് സിറിയയുടെ എതിരാളി. ചൊവ്വാഴ്ച അതേദിവസം ജോര്‍ദാന്‍ പാലസ്തീനുമായി ഏറ്റുമുട്ടും.

Story first published: Thursday, January 10, 2019, 22:42 [IST]
Other articles published on Jan 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+