Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയുടെ പുറത്താവല്‍; അന്താരാഷ്ട്ര ഫുട്‌ബോളിനോട് മഷെറാനോ ഗുഡ്‌ബൈ പറഞ്ഞു

റഷ്യന്‍ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ടീം പുറത്തായതിനു പിന്നാലെ അര്‍ജന്റീന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഹാവിയര്‍ മഷെറാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായത്. പിന്നാലെ 34 കാരനായ മഷെറാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു.

argentina

ഈ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കു വേണ്ടി എല്ലാ മല്‍സരങ്ങളിലും മുഴുവന്‍ സമയവും മഷെറാനോ കളത്തിലുണ്ടായിരുന്നു. നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കു വേണ്ടി താരം കളിച്ചിട്ടുണ്ട്. 2003ല്‍ അര്‍ജന്റീന സീനിയര്‍ ടീമിലിടം നേടിയ മഷെറാനോ 147 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. 2004, 2008ലും അര്‍ജന്റീന ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുമ്പോള്‍ ടീമിലംഗമായിരുന്നു താരം.

കഴിഞ്ഞ സീസണ്‍ വരെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ താരമായിരുന്നു മഷെറാനോ. 2018 ജനുവരി 24ന് ബാഴ്‌സലോണ വിടുന്നതായി പ്രഖ്യാപിച്ച മഷെറാനോ ചൈനീസ് ക്ലബ്ബായ ഹെബയ് ചൈന ഫോര്‍ച്ച്യൂണിലേക്ക് കൂടുമാറുകയായിരുന്നു.

Story first published: Sunday, July 1, 2018, 9:07 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+