Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രദര്‍ശനം തുടരുന്നു ചിചാരിറ്റോയുടെ മെക്‌സിക്കന്‍ അപാരത!! അഥവാ മെക്‌സിക്കന്‍ ഗോളടി!!

മെക്‌സിക്കോ സിറ്റി: ചിചാരിറ്റോ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഹാവിയര്‍ ഹെര്‍നാണ്ടസ് മെക്‌സിക്കോക്ക് വേണ്ടിഏറ്റവുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 46 ഗോളുകള്‍ നേടിയ യാര്‍ഡ് ബോര്‍ഗെറ്റിയുടെ റെക്കോര്‍ഡിനൊപ്പമാണ് ചിചാരിറ്റോ ഇപ്പോള്‍. ലോകകപ്പ് യോഗ്യത മത്സരത്തില്‍ കോസ്റ്ററിക്കക്കെതിരെ ആയിരുന്നു ചിചാരിറ്റോ റെക്കോര്‍ഡിലെത്തിയത്. ഏഴാം മിനുട്ടില്‍ ആയിരുന്നു സ്‌കോറിംഗ്.

മത്സരത്തില്‍ മെക്‌സിക്കോയുടെ ആദ്യ അറ്റാക്കിംഗിലായിരുന്നു ഗോള്‍ പിറന്നത്. കാര്‍ലോസ് വേല നല്‍കിയ പാസിലായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കറുടെ ഗോള്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിചാരിറ്റോയുടെ ഏഴാം ഗോളാണിത്.

javier

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ 24 ഗോളുകളും ഗോള്‍ഡ് കപ്പില്‍ ഏഴ് ഗോളുകളും മൂന്ന് ലോകകപ്പ് ഗോളുകളും മൂന്ന് കോണ്‍ഫെഡറേഷന്‍സ് കപ്പ്‌ഗോളുകളും ചിചാരിറ്റോയുടെ പേരിലുണ്ട്. 2016 കോപ അമേരിക്കയിലും കോണ്‍കകാഫ് കപ്പിലും ഓരോ ഗോള്‍ വീതവും ചിചാരിറ്റോ നേടിയിട്ടുണ്ട്.

ബോര്‍ഗെറ്റിയെ പോലെ എണ്‍പത്തൊമ്പത് മത്സരങ്ങളിലാണ് ചിചാരിറ്റോ 46 ഗോളുകളിലെത്തിയത്. ബോര്‍ഗെറ്റി എണ്‍പത്തൊമ്പതാം മത്സരത്തോടെ കളം വിട്ടെങ്കില്‍ ചിചാരിറ്റോ തുടരുകയാണ്, മെക്‌സിക്കന്‍ ഗോളടിയുടെ അപാരത അറിയിക്കാന്‍.

Story first published: Saturday, March 25, 2017, 11:56 [IST]
Other articles published on Mar 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+