Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ രണ്ട് കളിക്കാര്‍ കളി മാറ്റിമറിച്ചു; ഇന്ത്യയ്ക്ക് കൈയ്യടിയുമായി വെങ്‌സര്‍ക്കാര്‍

മുംബൈ: ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 203 റണ്‍സിന് ജയിച്ചതോടെ അഭിനന്ദനങ്ങളുമായി മുന്‍ താരങ്ങളും. നിര്‍ണായകമായ മൂന്നം ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള സാധ്യതയും തുറന്നിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദീപീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ഇതേ രീതിയില്‍ ശേഷിക്കുന്ന രണ്ടു ടെസ്്‌റുകളിലും കളിക്കാന്‍ ഇന്ത്യയ്ക്ക് കഴിയണം. ജയത്തോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ന്നെന്നും താരം പറയുന്നുണ്ട്.

സമീപകാലത്ത് വിരാട്‌കോലി നേരിട്ട പ്രധാന വിമര്‍ശനങ്ങളിലൊന്നാണ് കളിക്കാരെ മാറ്റി പരീക്ഷിക്കുകയെന്നത്. എന്നാല്‍, ടെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ജസ്പ്രീത് ബുംമ്രയെയും ഋഷഭ് പന്തിനെയും കളിപ്പിക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് വെങ് സര്‍ക്കാര്‍ പറഞ്ഞു. അവരുടെ വരവ് കളിയെ മാറ്റി മറിച്ചതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

dsp

ഇംഗ്ലണ്ടില്‍ ആദ്യ മത്സരം കളിക്കുന്ന ഒരു താരത്തിന്റെ പരിചയക്കുറവ് ബുംമ്രയില്‍ കണ്ടില്ല. മനോഹരമായ പന്തേറാണ് താരം കാഴ്ചവെച്ചത്. പന്തിന്റെ വേഗതയും ബൗളിങ് ആക്ഷനിലൂടെ ലഭിക്കുന്ന സ്വിങ്ങും ഗുണം ചെയ്തു. ആദ്യത്തെ പുതിയ പന്തില്‍ നന്നായി പന്തെറിഞ്ഞങ്കിലും രണ്ടാം പുതിയ പന്തില്‍ അതിനേക്കാള്‍ മികച്ചരീതിയിലാണ് പന്തെറിഞ്ഞത്. അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു.

ആദ്യ ടെസ്റ്റിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഊര്‍ജ്വസ്വലതയെയും അദ്ദേഹം പുകഴ്ത്തി. വിക്കറ്റിന് പിന്നില്‍ നല്ലൊരു പ്രകടനമായിരുന്നു ഋഷഭിന്റേത്. ബാറ്റിങ്ങില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങ് രീതി ആകര്‍ഷകമായിരുന്നു. താരത്തിന്റെ ഊര്‍ജ്വസ്വലത ടീമിന് ആകെ ഗുണം ചെയ്തതായും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

Story first published: Thursday, August 23, 2018, 12:17 [IST]
Other articles published on Aug 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+