ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; വിയറ്റ്‌നാം പൊരുതിത്തോറ്റു, ജപ്പാന്‍ സെമിയില്‍
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജപ്പാന്‍ സെമി ഫൈനലില്‍ കടന്നു. പൊരുതിക്കളിച്ച വിയറ്റ്‌നാമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്‍ വീഴ്ത്തിയത്. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ റിറ്റ്‌സു ഡോണ്‍ നേടിയ പെനാല്‍റ്റി ഗോള്‍ ജപ്പാന്റെ രക്ഷയ്‌ക്കെത്തി. വിഎആര്‍ നിയമത്തിലൂടെയാണ് റഫറി ജപ്പാന് പെനാല്‍റ്റി അനുവദിച്ചത്.

ആദ്യ പകുതിയില്‍ ജപ്പാനെ വിറപ്പിച്ച പ്രകടനമാണ് വിയറ്റ്‌നാം പുറത്തെടുത്തത്. പലവട്ടം അവര്‍ ഗോളിനടുത്തെത്തിയെങ്കിലും ജപ്പാന്റെ പ്രതിരോധനിരയെ ഭേദിക്കാനായില്ല. നാലുവട്ടം ചാമ്പ്യനായ ജപ്പാന്‍ നിരാശാജനകമായ കളിയാണ് കാഴ്ചവെച്ചതെന്നുപറയാം. വിയറ്റ്‌നാമിനെതിരെ ആധിപത്യം സ്ഥാപിക്കാന്‍ കളിയുടെ ഒരവസരത്തിലും ജപ്പാന് കഴിഞ്ഞില്ല. ഒരു ഗോളില്‍തൂങ്ങി ജപ്പാന്‍ രക്ഷപ്പെടുകയായിരുന്നു. സെമിയില്‍ ചൈനയോ ഇറാനോ ആയിരിക്കും ജപ്പാന്റെ എതിരാളികള്‍.
അതേസമയം, സമീപകാലത്ത് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന വിയറ്റ്‌നാം തലയുയര്‍ത്തിയാണ് മടങ്ങുന്നത്. എഫ്‌സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ 2018ല്‍ ഫൈനലിലെത്തിയ അവര്‍ അതേവര്‍ഷം ഏഷ്യന്‍ ഗെയിംസ് സെമിയിലുമെത്തിയിരുന്നു. എഎഫ്എഫ് സുസുകി കപ്പ് ചാമ്പ്യന്മാരാകാനും യുവനിരയടങ്ങിയ വിയറ്റ്‌നാമിന് കഴിഞ്ഞു. ഭാവിയില്‍ മികച്ച കളി കെട്ടഴിക്കാനുള്ള കളിക്കാര്‍ വിയറ്റ്‌നാം നിരയിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications