Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാന് കുതിപ്പേകാന്‍ ഇനി ഹോണ്ടയുടെ 'എഞ്ചിന്‍' ഇല്ല, സൂപ്പര്‍ താരം കളി മതിയാക്കി, ഹസെബെയും...

ടോക്കിയോ: ജപ്പാനീസ് ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ കെയ്‌സുക്കെ ഹോണ്ട അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഹോണ്ടയെക്കൂടാതെ മറ്റൊരു സീനിയര്‍ താരവും ടീമിന്റെ ക്യാപ്റ്റനുമായ മകോത്തോ ഹസെബെയും കളി മതിയാക്കി. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് ജപ്പാന്‍ പുറത്തായതോടെയാണ് ഇരു താരങ്ങളും ഇനി ദേശീയ ടീമിനായി കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ബെല്‍ജിയത്തിനെതിരായ കളിയില്‍ 2-0ന് ലീഡ് ചെയ്ത ശേഷം ജപ്പാന്‍ 3-2ന്റെ തോല്‍വിയിലേക്കു വീഴുകയായിരുന്നു.

1

ബെല്‍ജിയത്തിനെതിരായ കളിയില്‍ ഹോണ്ട ജപ്പാന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങിയ താരം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ജപ്പാനീസ് ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നു 32 കാരനായ ഹോണ്ട ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പിനും സ്വപ്‌നങ്ങള്‍ക്കും നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ജപ്പാനു വേണ്ടി 98 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഹോണ്ട 37 ഗോളുകളും നേടിയിട്ടുണ്ട്.

2

അതേസമയം, 114 മല്‍സരങ്ങളില്‍ ജപ്പാനു വേണ്ടി കളിച്ച ശേഷമാണ് ഹസെബെ ബൂട്ടഴിക്കുന്നത്. ഇത്രയും ദൈര്‍ഘ്യമേറിയ കരിയറില്‍ തനിക്കൊപ്പം നിന്ന ടീമംഗങ്ങള്‍ക്കു മിഡ്ഫീല്‍ഡര്‍ നന്ദി പറഞ്ഞു. 2006ല്‍ അരങ്ങേറിയതു മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി ഒപ്പം കളിച്ച മുഴുവന്‍ പേരോടും നന്ദി പറയുന്നു. തനിക്കു എല്ലാ വിധ പിന്തുണയുമായി ഒപ്പം നിന്ന രാജ്യത്തെ ജനങ്ങളോടും സ്‌നേഹം മാത്രമെന്നും ഹസെബെ മനസ്സ് തുറന്നു.

Story first published: Wednesday, July 4, 2018, 11:46 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+