Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായ മൂന്നാംജയം തേടി ബ്ലാസ്‌റ്റേഴ്‌സ്; പ്ലേ ഓഫ് സ്വപ്‌നം പൂവണിയുമോ?

ജംഷേദ്പുര്‍: ഐഎസ്എല്‍ ആറാം സീസണ്‍ അവസാനപാദത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് സ്വപ്‌നം സഫലമാകുമോ എന്ന നോട്ടത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഞായറാഴ്ച ജംഷേദ്പൂരിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ടീമിന്റെ ലക്ഷ്യം. പരിക്കില്‍നിന്നും മുക്തരായി കളിക്കാര്‍ തിരിച്ചെത്തിയതും മുന്നേറ്റനിര ഗോളടിക്കാന്‍ തുടങ്ങിയതും ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. രാത്രി 7.30നാണ് മത്സരം.

പരിക്കുമാറി മരിയോ അര്‍ക്വിസ്, മുസ്തഫ നിങ് എന്നീ മധ്യനിരക്കാര്‍ തിരിച്ചെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മാറിക്കഴിഞ്ഞു. മുന്നേറ്റത്തില്‍ നായകന്‍ ബര്‍ത്തലോമ്യു ഓഗ്ബച്ച-മെസ്സി ബൗളി സഖ്യവും ഏതും ടീമിനും വെല്ലുവിളിയാണ്. ലീഗില്‍ 12 കളിയില്‍നിന്ന് 14 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യതയുള്ളൂ. ജെ.ആര്‍.ഡി. ടാറ്റ സ്പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ കളിക്കിറങ്ങുമ്പോള്‍ ജയം മാത്രമായിരിക്കും പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയുടെ നോട്ടം.

isljamshedpurfcvskeralablasters

ജംഷേദ്പുര്‍ അവസാനത്തെ അഞ്ചു കളിയിലും ജയിച്ചിട്ടില്ല. മുന്നേറ്റവും പ്രതിരോധവുമെല്ലാം സമ്മര്‍ദ്ദത്തിലാണ്. 11 കളിയില്‍നിന്ന് 13 പോയന്റുള്ള ജംഷേദ്പുര്‍ സ്വന്തം മൈതാനത്ത് ജയത്തോടെ തിരിച്ചവരാമെന്ന് കണക്കുകൂട്ടുന്നു. പരിക്കും ഫോമില്ലായ്മയും ടീമിനെ വലയ്ക്കുന്നുണ്ട്. തുടര്‍തോല്‍വികള്‍ മറികടക്കാന്‍ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോ തന്ത്രം മാറ്റി പരീക്ഷിച്ചേക്കും. ഇരു ടീമുകളും സമനിലയില്‍ പിരിയുമെന്നാണ് പ്രവചനം.

Story first published: Sunday, January 19, 2020, 11:52 [IST]
Other articles published on Jan 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+