Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ജംഷേദ്പൂരിന് നിര്‍ണായക മത്സരം, എതിരാളി എടികെ

ജംഷേദ്പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യത ഇനിയും നിലനില്‍ക്കുന്ന ജംഷേദ്പൂര്‍ എഫ്‌സി ഞായറാഴ്ച എടികെയെ നേരിടുന്നു. ജംഷേദ്പൂരിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. 13 കളിയില്‍ നിന്നും 16 പോയന്റുള്ള ജംഷേദ്പൂരിന് ശേഷിക്കുന്ന അഞ്ച് കളികളിലും ജയിക്കാനായാല്‍ പ്ലേ ഓഫിലേക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടുകല്‍പ്പിച്ചുള്ള പാരാട്ടത്തിനാണ് ടീമിന്റെ ഒരുക്കം.

പരിക്കിനുശേഷം മടങ്ങിയെത്തിയ സെര്‍ജിയോ കാസെലില്‍ ജംഷേദ്പൂരിന് പ്രതീക്ഷയുണ്ട്. താരം തിളങ്ങിയാല്‍ ടീമിന് നേട്ടമാകും. അവസാനം കളിച്ച അഞ്ചു കളികളില്‍ നാലിലും തോറ്റതാണ് ടീമിന് തിരിച്ചടിയായത്. ഒരു കളിമാത്രമാണ് ജയിച്ചത്. സീസണ്‍ തുടക്കത്തില്‍ ലഭിച്ച മുന്നേറ്റം തുടരാന്‍ ടീമിന് കഴിഞ്ഞില്ല. കളിക്കാരുടെ പരിക്കും ജയപ്രതീക്ഷകള്‍ക്ക് മങ്ങളേല്‍പ്പിച്ചു. പ്ലേ ഓഫിനുള്ള സാധ്യത ഇനിയും ശേഷിക്കുന്നുണ്ടെന്ന് പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എടികെയ്ക്ക് എതിരെ ടീമിന് ജയിക്കുക പ്രധാനമാണ്.

isljamshedpurfcvsatk

ആദ്യനാലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ എടികെയ്ക്ക് തോല്‍വി കനത്ത ആഘാതമാകും. 14 കളികളികളില്‍നിന്നും 27 പോയന്റുള്ള ടീം ജയിച്ചു ഒന്നാംസ്ഥാനത്തെത്താനാകും ശ്രമം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കായി ബെംഗളുരുവും ഗോവയും ഒപ്പത്തിനൊപ്പമുണ്ട്. മങ്ങിയ ഫോമില്‍ കളിക്കുന്ന ജംഷേദ്പൂരിനെതിരെ അനായാസം ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ടീം. സസ്‌പെന്‍ഷന്‍ ലഭിച്ച പരിശീലകന്‍ അന്റോണിയോ ഹബാസ് പരിശീലക വേഷത്തില്‍ മൈതാനത്തുണ്ടാകില്ല. ഗോളടിക്കുന്നതിലും പ്രതിരോധിക്കുന്നതിലും മുന്നിലുള്ള എടികെയ്ക്ക് തന്നെയാണ് മത്സരത്തില്‍ ജയസാധ്യത.

Story first published: Sunday, February 2, 2020, 11:24 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+