Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനില തെറ്റിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷേദ്പൂര്‍ എഫ്‌സിക്കെതിരെ; അനസ് ഇറങ്ങിയേക്കും

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷേദ്പൂര്‍ എഫ്‌സിക്കെതിരെ | Oneindia Malayalam

ജംഷേദ്പൂര്‍: ആദ്യ മത്സരത്തിലെ വിജയത്തിനും ശേഷം രണ്ടു മത്സരങ്ങളിലും വിജയം കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പൂര്‍ എഫ്‌സിക്കെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങും. ജംഷേദ്പുര്‍ ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങളില്‍ ലീഡെടുത്തശേഷം സമനിലയില്‍ കുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് ജയപ്രതീക്ഷയിലാണ് ഇറങ്ങുന്നത്.

ഇത്തവണ ബ്ലാസ്റ്റേഴ്‌സിലെത്തിയ അനസ് എടത്തൊടിക ജംഷേദ്പൂരിനെതിരെ കളിക്കാനിറങ്ങിയേക്കും. സസ്‌പെന്‍ഷന്‍ മൂലം ആദ്യ മൂന്നു മത്സരങ്ങളും കളിക്കാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധഭടന് കഴിഞ്ഞിട്ടില്ല. അതേസമയം, പ്രതിരോധത്തില്‍ വിള്ളലുകളില്ലാത്തതിനാല്‍ അനസിന് ഇടം നല്‍കുക പരിശീലകന്‍ ജെയിംസിന് തലവേദനയാകും. സന്ദേശ് ജിംഗാന്‍, ലാകിച്ച്-പെസിച്ച്, ലാല്‍റുത്താര, മുഹമ്മദ് റാകിബ് എന്നിവര്‍ പ്രതിരോധത്തില്‍ ഉണര്‍ന്നു കളിക്കുന്നുണ്ട്.

jfcvskb

ഇരു ടീമുകളും ഈ സീസണില്‍ തോറ്റിട്ടില്ലെങ്കിലും ഓരോ ജയം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ജയം ലക്ഷ്യമാക്കിയാണ് പോരാട്ടം നടക്കുകയെന്നുറപ്പ്. ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ദൗര്‍ബല്യം. മുന്നേറ്റനിരയില്‍ സ്റ്റോനോവിച്ച്-പോപ്ലാനിക്ക് സഖ്യത്തെ തിരികെ കൊണ്ടുവന്ന് ശക്തമാക്കാനാകും ജയിംസിന്റെ ശ്രമം.

ഓസീസ് മുന്‍താരം ടിം കാഹില്‍ നേതൃത്വം നല്‍കുന്ന ജംഷേദ്പൂരിന്റെ മുന്നേറ്റം കരുത്തുറ്റതാണ്. കാര്‍ലോസ് കാല്‍വോ, മരിയോ ആര്‍ക്വസ്, മെമോ, പാബ്ലോ മോര്‍ഗാഡോ എന്നിവര്‍ മധ്യനിരയിലും ധനചന്ദ്രസിങ്, പ്രാര്‍ത്ഥിക് ചൗധരി, റോബിന്‍ ഗുരുങ്ങ് എന്നിവര്‍ പ്രതിരോധത്തിലും ഉരുക്കുകോട്ടകെട്ടും.

Story first published: Monday, October 29, 2018, 11:36 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+