Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്ക് ഇന്ന് അരങ്ങേറ്റം; ജംഷെഡ്പൂരിന്റെ വെല്ലുവിളി, ജയം ആര്‍ക്കൊപ്പം?

ജംഷെഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ മൂന്നാമത്തെ മത്സരത്തില്‍ ഒഡിഷ എഫ്‌സി ജംഷെഡ്പൂരിനെ നേരിടും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30ന് ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിലാണ് മത്സരം. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫ് കഷ്ടിച്ച് നഷ്ടമായ ജംഷെഡ്പൂര്‍ മൂന്നാം സീസണില്‍ അത് നേടിയെടുക്കാന്‍ ഇറങ്ങുമ്പോള്‍ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിനാണ് ഒഡിഷ കളത്തിലിറങ്ങുന്നത്.

ആദ്യ രണ്ട് സീസണിലും രണ്ട് വ്യത്യസ്ത പരിശീലകന്റെ കീഴില്‍ കളിക്കാനിറങ്ങിയ ജംഷെഡ്പൂര്‍ മൂന്നാം സീസണില്‍ സ്പാനിഷ് കോച്ച് അന്റോണിയോ ഇറിയോണ്ടോയ്ക്ക് കീഴിലാണ് ഇത്തവണ ഒരുങ്ങുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന മലയാളി സികെ വിനീത് ഇത്തവണ ജംഷഡ്പൂരിന് വേണ്ടി കളിക്കുന്നുണ്ട്. പതിരോധത്തില്‍ ജിതേന്ദ്ര സിങ്, നരേന്ദര്‍ ഗെഹ്ലോട്ട് എന്നിവരും മധ്യനിരയില്‍ അമര്‍ജിത് ഖയാമും മുന്നേറ്റത്തില്‍ അനികേത് ജാദവും ജംഷെഡ്പൂരിന് കരുത്താകും.

jamshedpurvsodisha

സീസണുകളിലും തിളങ്ങിയ ബ്രസീലുകാരന്‍ മെമോ, സ്പാനിഷുകാരായ നോ കോസ്റ്റ, അയ്തര്‍ മോണ്‍റോ, പിറ്റി, സെര്‍ജിയോ കാസ്റ്റെല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ സുബ്രത പോളും ടീമിനൊപ്പം ചേരുമ്പോള്‍ ഏതു വമ്പന്മാര്‍ക്കും വെല്ലുവിളിയാകും. ആക്രമണാത്മക ഫുട്‌ബോളിനാണ് പ്രാധാന്യം നല്‍കുകയെന്ന് പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ സീസണുകളില്‍ കളിച്ച ഡല്‍ഹി ഡൈനാമോസ് ആണ് ഒഡിഷ എഫ്‌സിയായി അറങ്ങേറ്റത്തിനൊരുങ്ങുന്നത്. സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗോംബൗയ്ക്ക് കീഴില്‍ മികച്ച ടീമിനെ ഒഡിഷ അണിനിരത്തുന്നു. മുന്നേറ്റത്തില്‍ അറിഡാനെ സാന്റനയെ ഇറക്കിയാകും ഇത്തവണ ഗോള്‍ വേട്ടയ്‌ക്കൊരുങ്ങുക. മിഡ്ഫീല്‍ഡില്‍ അര്‍ജന്റീനാ താരം മാര്‍ട്ടിന്‍ പെരസ്, സിസ്‌കോ ഹെര്‍ണാണ്ടസും നന്ദകുമാര്‍ ശേഖര്‍ എന്നിവരും കളിക്കും. നായകന്‍ മര്‍ക്കോസ് ടെബാര്‍, ബിക്രംജീത് സിങ് തുടങ്ങിയവരും മധ്യനിരയിലെ കരുത്താകും. സെന്‍ട്രല്‍ ഡിഫന്‍സില്‍ വിദേശതാരം കാര്‍ലോസ് ദെല്‍ഗാഡോക്കൊപ്പം ഗൗരവ് ബോറയയും വിങ്ങുകളില്‍ മുഹമ്മദ് സാജിദും നാരായണ്‍ ദാസും കളിക്കും. അല്‍ബിനോ ഗോമസായിരിക്കും ഗോള്‍ കീപ്പര്‍. ഡല്‍ഹിക്കെതിരെ മൂന്നുതവണ തോല്‍വി ഏറ്റുവാങ്ങിയ ജംഷദ്പൂര്‍, ഒഡിഷയ്‌ക്കെതിരെ വിജയം സ്വന്തമാക്കുമെന്നാണ് പ്രവചനം.

Story first published: Tuesday, October 22, 2019, 11:43 [IST]
Other articles published on Oct 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+