Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളുരുവിനെ അട്ടിമറിച്ചെത്തിയ മുംബൈ വീണ്ടുമിറങ്ങുന്നു; എതിരാളി ജംഷേഡ്പൂര്‍

ജംഷേഡ്പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ ബെംഗളുരു എഫ്‌സിയെ അട്ടിമറിച്ച മുംബൈ സിറ്റി വ്യാഴാഴ്ച ജംഷേഡ്പൂര്‍ എഫ്‌സിക്കെതിരെ കളിക്കാനിറങ്ങുന്നു. ജംഷേഡ്പൂരില്‍ രാത്രി 7.30നാണ് മത്സരം സീസണില്‍ മികച്ച രീതിയില്‍ തുടങ്ങാന്‍ കഴിയാതിരുന്ന മുംബൈ ഒറ്റ മത്സരത്തിലൂടെ മറ്റു ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 8 കളികളില്‍ നിന്നും 13 പോയന്റുമായി ജംഷേഡ്പൂര്‍ നാലാം സ്ഥാനത്തും 10 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തുമാണ്.

സെര്‍ജിയോ കാസെല്‍, ഫ്രാന്‍സിസ്‌കോ ലൂണ എന്നിവരുടെ മികവിലാണ് ഇത്തവണ ജംഷേഡ്പൂരിന്റെ കുതിപ്പ്. അതേസമയം, അവസാന മൂന്ന് മത്സരങ്ങളിലെ സമനില ടീമിനെ വലയ്ക്കുന്നു. കഴിഞ്ഞ ചില മത്സരങ്ങളില്‍ വൈകി ഗോള്‍ വഴങ്ങുന്നത് ജംഷേഡ്പൂര്‍ ശീലമാക്കിയിട്ടുണ്ട്. ഇത് തിരുത്തുമെന്ന് പരിശീലകന്‍ വ്യക്തമാക്കി. കാസെലും, നോയ് അക്കോസ്റ്റയും മുംബൈയ്‌ക്കെതിരെ കളിക്കില്ലെന്നാണ് സൂചന. സികെ വിനീതും ഫാറൂഖ് ചൗധരിയും ടീമിന്റെ ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടാകും.

jamshedpur fc vs mumbai city fc

അവസാന മത്സരത്തില്‍ ബെംഗളുരുവിനെതിരെ നേടിയ അപ്രതീക്ഷിത വിജയം മുംബൈയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നുറപ്പാണ്. പൗളോ മച്ചാഡോ, അമിനി ചെര്‍മിറ്റി, റൗലിന്‍ ബോര്‍ഗെസ് തുടങ്ങിയ കളിക്കാര്‍ ഫോമിലാണ്. ഇന്ത്യക്കാര്‍ അണിനിരക്കുന്ന പ്രതിരോധം കഴിഞ്ഞ ആറ് കളികളില്‍ നിന്നും 15 ഗോള്‍ വഴങ്ങി. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ അഴിച്ചുപണിയുണ്ടായേക്കും. രണ്ട് ടീമുകളും നേരത്തെ നാല് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷേദ്പൂര്‍ മൂന്ന് വിജയം സ്വന്തമാക്കി. ഒരു തവണ മത്സരം സമനിലയിലായി.

Story first published: Thursday, December 19, 2019, 13:33 [IST]
Other articles published on Dec 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+