ഐഎസ്എല്ലില്‍ എതിരാളി ജംഷേദ്പൂര്‍; ചെന്നൈയുടെ തലവര മാറുമോ?
ജേഷേദ്പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ ശരാശരി പ്രകടനം നടത്തുന്ന ജംഷേദ്പൂര്‍ എഫ്‌സിയും തഴേതട്ടില്‍ കിടക്കുന്ന ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ തിങ്കളാഴ്ച ഏറ്റുമുട്ടും. ജംഷേദ്പൂരിന്റെ ഹോം മൈതാനത്ത് രാത്രി 7.30നാണ് മത്സരം. അവസാനം കളിച്ച മത്സരത്തില്‍ സമനില വഴങ്ങിയാണ് ഇരു ടീമുകളും എത്തുന്നത്. ആറ് കളികളില്‍ ജംഷേദ്പൂരിന് 11 പോയന്റും ചെന്നൈയ്ക്ക് 5 പോയന്റുമാണുള്ളത്. ജയിച്ചാല്‍ ആറാം സ്ഥാനത്തേക്കുയരാന്‍ ചെന്നൈയ്ക്ക് കഴിയും.
ഗോളിക്കുന്നതില്‍ പിശുക്കുകാട്ടാത്ത സെര്‍ജിയോ കാസ്‌റ്റെലിന്റെ പരിക്കാണ് ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ജംഷേദ്പൂരിനെ അലട്ടുന്നത്. സീസണില്‍ 5 ഗോള്‍ നേടിയ താരത്തിന്റെ ഭാവം ടീമിന് തിരിച്ചടിയാകും. മധ്യനിരതാരം പിറ്റിയും കളിച്ചേക്കില്ല. രണ്ട് പ്രധാന കളിക്കാര്‍ പുറത്താണെങ്കിലും ടീമില്‍ താന്‍ സംതൃപ്തനാണെന്നാണ് പരിശീലകന്‍ ഇറിയോണ്ടോയുടെ പ്രതികരണം. ഫറൂഖ് ചൗധരി, സികെ വിനീത് തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.

പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ മാറ്റിയശേഷം പ്രീമിയര്‍ ലീഗിലെ മുന്‍ പരിശീലകന്‍ ഓവന്‍ കോയിലുമായി പരീക്ഷണത്തിനിറങ്ങുകയാണ് ചെന്നൈ. അതുകൊണ്ടുതന്നെ കളിയില്‍ പ്രകടനമായ മാറ്റമുണ്ടായേക്കും. ടീമിനെ ജയത്തിലേത്തിക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകന്‍ വ്യക്തമാക്കിക്കഴിഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കളിക്കാരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആേ്രന്ദ ഷെംബേരി പരിക്കുമാറി തിരിച്ചെത്തുന്നത് ആശ്വാസകരമാണ്. റാഫേല്‍, ക്രിവെല്ലാരോ, അനിരുദ്ധ് ഥാപ്പ തുടങ്ങിയവരും ചെന്നൈ നിരയിലുണ്ടാകും. ഇരു ടീമുകളും നേരത്തെ നാലു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയവും രണ്ട് സമനിലയുമാണ് ഫലം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications