Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലെസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം, വാര്‍ഡിക്ക് മുന്നില്‍ സിറ്റി തകര്‍ന്നു, പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജാമി വര്‍ഡിയുടെ തകര്‍പ്പന്‍ ഹാട്രിക്കിന് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ന്നു. ലെസ്റ്റര്‍ സിറ്റിയോട് 4-2നാണ് സിറ്റി നാണം കെട്ടത്. 3,20,78 മിനുട്ടുകളിലായിരുന്നു വാര്‍ഡിയുടെ ഹാട്രിക്ക്. അഞ്ചാം മിനുട്ടില്‍ ആന്‍ഡി കിംഗും ലക്ഷ്യം കണ്ടു. സിറ്റിയുടെ ഗോളുകള്‍ അവസാന പത്ത് മിനുട്ടുകള്‍ക്കിടെ കൊലറോവും നൊലിറ്റോയും നേടി. ഇതോടെ 15 മത്സരങ്ങളില്‍ മുപ്പത് പോയിന്റോടെ സിറ്റി നാലാം സ്ഥാനത്ത്.

ആഴ്‌സണല്‍ 3-1ന് സ്റ്റോക് സിറ്റിയെ കീഴടക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. തിയോ വാല്‍ക്കോട്ട്, ഒസില്‍, ഇവോബി എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. ആഴ്‌സണലിനായി വാല്‍ക്കോട്ട് നൂറ് ഗോളുകള്‍ എന്ന നാഴികക്കല്ലും ഈ മത്സരത്തില്‍ പിന്നിട്ടു.

jamieward

പതിനഞ്ച് മത്സരങ്ങളില്‍ മുപ്പത്തിനാല് പോയിന്റാണ് ആഴ്‌സണലിന് ഇപ്പോഴുള്ളത്. എന്നാല്‍, പതിനാല് കളികളില്‍ നിന്ന് മുപ്പത്തിനാല് പോയിന്റുള്ള ചെല്‍സി ഗണ്ണേഴ്‌സിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ധാരാളം ഗോളുകള്‍ പിറന്ന പ്രീമിയര്‍ ഡേ ആയിരുന്നു ശനി. ആറ് മത്സരങ്ങളില്‍ നിന്നായി 29 ഗോളുകളാണ് പിറന്നത്.

ഗോള്‍നില

വാട്‌ഫോഡ് 3-2 എവര്‍ട്ടന്‍

ആഴ്‌സണല്‍ 3-1 സ്റ്റോക്ക്

ബണ്‍ലി 3-2 ബണ്‍മൗത്

ഹള്‍ 3-3 ക്രിസ്റ്റല്‍പാലസ്

സ്വാന്‍സി 3-0 സണ്ടര്‍ലാന്‍ഡ്

ലെസ്റ്റര്‍ 4-2 മാഞ്ചസ്റ്റര്‍ സിറ്റി

Story first published: Sunday, December 11, 2016, 10:16 [IST]
Other articles published on Dec 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+